കേരള സാഹിത്യ അക്കാദമിയില്‍ കേരളവര്‍മ്മ കോളേജ് സംഘടിപ്പിച്ച ‘ചിത്രത്തോണി’ ചിത്ര പ്രദര്‍ശനം അവസാനിച്ചു

കേരള സാഹിത്യ അക്കാദമിയിൽ കേരള വർമ്മ കോളേജ് സംഘടിപ്പിച്ച ചിത്രത്തോണി എന്ന പേരിലുള്ള ചിത്ര പ്രദർശനം അവസാനിച്ചു.

സമാപന സമ്മേളനം ബാലചന്ദ്രൻ ചുള്ളിക്കാട് ഉത്ഘാടനം ചെയ്തു. ഡോ.എൻ.ആർ.ഗ്രാമ പ്രകാശ്, പ്രിൻസിപ്പാൾ ഡോ.കെ.കൃഷ്ണ കുമാരി.ദീപ നിശാന്ത് എന്നിവർ സംബന്ധിച്ചു. ചിത്രവില്പനയിലൂടെ രണ്ടര ലക്ഷം രൂപ സമാഹരിച്ചു.

പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കേരളവർമ്മയിലെ കുട്ടികളെ സഹായിക്കാൻ ഈ പണം വിനിയോഗിക്കും.പ്രളയം മൂലം കഷ്ടത അനുഭവിക്കുന്ന സ്വന്തം കുട്ടികൾക്ക് കൈത്താങ്ങായിയാണ് കേരള വർമ്മ കോളേജിന്റെ ചിത്രത്തോണി ആരംഭിച്ചത്.

സാഹിത്യ അക്കാദമിയിൽ പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താരയാണ് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തത്.

പൾസ് 80 പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് കെ.ആർ.ബീനക്ക് അയ്യായിരം രൂപയുടെ ചിത്രം നൽകി കൊണ്ടായിരുന്നു ഉദ്ഘാടനം.

പ്രിൻസിപ്പാൾ ഡോ.കെ.കൃഷ്ണകുമാരി അദ്ധ്യക്ഷയായി കലാമണ്ഡലം മുൻ രജിസ്ട്രാർ ഡോ.എൻ.ആർ.ഗ്രാമ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.

അബ്ദുൾ റസാഖ്, ദീപ നിശാന്ത് എന്നിവർ ആശംസകളർപ്പിച്ചു. പ്രശസ്ത ചിത്രകാരന്മാരും മ്യൂറൽ കലാകാരമാരും കേരള വർമയെ വരച്ച 200 ഓളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel