മുക്കുപണ്ടം പണയം വെച്ച് വന്‍ തട്ടിപ്പ്; തട്ടിപ്പ് പുറത്തായത്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍; സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി

മുക്കുപണ്ടം പണയം വെച്ച് വന്‍തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ സ്വര്‍ണ പണയ പരിശോധനയിലാണ് അയിരൂപ്പാറ ബാങ്കിലെ ചേങ്കോട്ടുകോണം, പോത്തന്‍കോട് ശാഖകളില്‍ മുക്കുപണ്ടം പണയം വെച്ച് വന്‍തോതില്‍ തട്ടിപ്പ് നടക്കുന്നത് കണ്ടെത്തിയത്.

സഹകരണ വകുപ്പിന്റെ അന്വേഷണത്തിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷണം നടന്നതിനെ തുടര്‍ന്ന് മുക്കുപണ്ടം പണയം വെച്ച റീന, ഷീബ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നതിന് ബാങ്ക് ജീവനക്കാരികളായ ശശികല, കുശല എന്നിവരെ ബാങ്കില്‍ നിന്ന് സസ്പെന്റ് ചെയ്തു.

തുടര്‍ന്ന് ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സഹകരണ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അയിരൂപ്പാറ ബാങ്ക് ഭരണസമിതിയെ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സഹകരണ നിയമ പ്രകാരം പിരിച്ചുവിട്ടത്. അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ കെ. ശങ്കറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel