ദുബായ് ഫിറ്റ്നസ് ചലഞ്ചിനു ഇന്ന് തുടക്കം

ദുബായ് ഫിറ്റ്നസ് ചലഞ്ചിനു ഇന്ന് തുടക്കം. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയും കായിക ക്ഷമതയും വർധിപ്പിക്കുന്നതിന് വേണ്ടിയും കായിക മേഖലയുടെ പ്രോത്സാഹനത്തിന് വേണ്ടിയുമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തുന്നത്.

30 ദിവസവും 30 മിനിറ്റുകൾ കൊണ്ട് നടത്തേണ്ട ചലഞ്ചുകളാണ് പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌ദൂമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തുവാൻ ആഹ്വാനം നൽകിയത്.

ഇന്ന് മുതൽ നവംബർ 24 വരെയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ചലഞ്ച് കാമ്പെയിൻ സംഘടിപ്പിക്കുന്നത്. 30 ദിവസങ്ങളിലായി നടത്തപ്പെടുന്ന പരിപാടിയിൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News