ലാലേട്ടന്റെ ആ ഡയലോഗ് സിനിമയാകുന്നു; നായകനായി ടൊവീനോ

പ്രിയദർശൻ-മോഹൻലാൽ – ശ്രീനിവാസൻ -മുകേഷ് കൂട്ടിക്കെട്ടിലൊരുങ്ങിയ എക്കാലത്തെയും മികച്ച സിനിമയാണ് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രം. പൊട്ടിച്ചിരിയുടെ മാലപടക്കത്തിന് അന്നും ഇന്നും തിരി കൊളുത്തുന്ന ഈ ചിത്രത്തിലെ
മോഹൻലാലിന്റെ പ്രശസ്തമായ ഡയലോഗ് ഓര്‍മ്മയില്ലേ.

കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന ഡയലോഗ്. പ്രതികൂലമായ സാഹചര്യത്തിൽ നിൽക്കക്കള്ളിയില്ലാതെ ഇംഗ്ലീഷ് അക്ഷരമാല പോലും അറിയാത്ത നായകനായ ശംഭു എന്ന മോഹൻലാൽ കഥാപാത്രം പറയുന്ന ഡയലോഗ് ഇപ്പോൾ ഒരു സിനിമ പേരായി വരുന്നു.

കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന പേരിട്ടിരിക്കുന്ന ഈ സിനിമയില്‍ നായകനായി എത്തുന്നത് യൂത്ത് ഐക്കൺ ടൊവീനോ തോമസാണ്. ചിത്രത്തിന്റെ സംവിധാനം ജിയോ ബേബിയാണ്.

2 പെണ്‍കുട്ടികള്‍’, കുഞ്ഞുദൈവം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ജിയോ ബേബി. ദീപു പ്രദീപും – ജിയോ ബേബിയും ചേർന്നാണ് ചിത്ര ത്തിന്റെ തിരക്കഥയൊരുക്കുന്നത്. നാട്ടിൻപുറത്തുകാരനായ യുവാവിനേയാണ് ടൊവീനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകുന്ന സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here