വ്യാജ ഉത്പന്നങ്ങള്‍ വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ദുബായ് സാമ്പത്തിക കാര്യ വിഭാഗം

വ്യാജ ഉത്പന്നങ്ങള്‍ വിൽക്കുന്നവർക്കെതിരെ ദുബായ് സാമ്പത്തിക കാര്യ വിഭാഗം നടപടികൾ ശക്തമാക്കി . ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ക്കും വെബ് സൈറ്റുകള്‍ക്കുമെതിരെ നിരോധനം ഉൾപ്പടെയുള്ള നടപടികളാണ് സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു .

നടപ്പ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4,879 സാമൂഹിക മാധ്യമ അക്കൗണ്ടുകളും 30 വെബ് സൈറ്റുകളുമാണ് വ്യാജ ഉത്പന്നങ്ങളുടെ വിപണനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ പൂട്ടിച്ചത്.

സാമ്പത്തിക കാര്യ വകുപ്പിന് കീഴിലെ ഉപഭോക്തൃസംരക്ഷണ വിഭാഗമാണ് സാമൂഹ്യ മാധ്യമങ്ങള്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടത്.

വിവിധ ലോകോത്തര ബ്രാന്‍ഡുകളുടെ അധികൃതരുമായി സഹകരിച്ചാണ് നടപടിയെന്നു ദുബായ് സാമ്പത്തിക കാര്യ വിഭാഗം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here