കേരളത്തിൽ എത്തുന്ന അമിത് ഷാ യെ സന്തോഷിപ്പിക്കാൻ വേണ്ടി ആണ് സന്ദീപാനന്ദ ഗിരിക് നേരെ യുള്ള ആക്രമണം നടപ്പാക്കിയത് എന്ന് മന്ത്രി എ കെ ബാലൻ .അദ്ദേഹത്തെ ഇല്ലാതാക്കൻ ഉള്ള ശ്രമമാണ് നടന്നത് .

ഭക്തി യുടെ പേരിൽ ക്രിമിനലുകളെ അഴിഞ്ഞാടാൻ അനുവദിക്കില്ല .ശ ക്തമായ നടപടി സ്വീകരിക്കു എന്നും എ കെ ബാലൻ കോഴിക്കോട്ടു പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം ഉണ്ടായിട്ടുള്ളത്. പുലര്‍ച്ചെയെത്തിയ അക്രമകാരികള്‍ ആശ്രമത്തിന് തീയിട്ടു നശിപ്പിച്ചു. പുറത്തുണ്ടായിരുന്ന കാറും ബൈക്കുകളും പൂര്‍ണമായും കത്തി നശിച്ചു.

ശബരിമല സ്ത്രീപ്രവേശന വിധിയെ അനുകൂലിച്ച് സംസാരിച്ചതിന്‍റെ ഭാഗമായി സ്വാമിക്കെതിരെ വ്യാപക ഭീഷണിയാണ് ഉണ്ടായിരുന്നത്.