സ്വാമി സന്ദീപാനന്ദഗിരി സംഘപരിവാറിന്റെ ശത്രുവായത് കപട വിശ്വാസികള്‍ക്കും കപടാചാര്യന്മാര്‍ക്കുമെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടപ്പോള്‍; സ്വാമിക്ക് മുന്നില്‍ ഉത്തരംമുട്ടിയപ്പോള്‍ ഷിബുവെന്ന് വിളിച്ച് പരിഹാസം; ഒടുവില്‍ ഭീഷണിയും വധശ്രമവും; അവസാന പ്രകോപനം പീപ്പീള്‍ ടിവി ‘ഞാന്‍ മലായാളി’ ഷോ ഫ്ലോറില്‍; വീഡിയോ കാണാം

കപട വിശ്വാസികൾക്കും കപട ആചാര്യന്മാർക്കുമെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടതാണ് സ്വാമി സന്ദീപാനന്ദഗിരിയെ സംഘപരിവാറിന്‍റെ ശത്രുവാക്കിയത്. സ്വാമിയെ പികെ ഷിബു എന്ന് വിളിച്ച് പരിഹസിക്കാൻ വരെ സംഘപരിവാറുകാർ തയ്യാറായി.

പ്രാർത്ഥനകളും ആചാരങ്ങളും എന്തെന്ന് സ്വാമി പറഞ്ഞപ്പോൾ സംഘപരിവാറുകൾക്ക് ഉത്തരം മുട്ടി. പലപ്പോ‍ഴായി വധഭീഷണി അടക്കം സ്വാമിക്ക് നേരെയുണ്ടായി. ഇപ്പോ‍ഴിതാ വധശ്രമവും. ശബരിമല വിഷയത്തെ അധികരിച്ച് കൈരളി ടിവി എംഡി ജോൺബ്രിട്ടാസ് നയിച്ച ഞാൻ മലയാളി ഷോയിലും സ്വാമി സംഘപരിവാർ പ്രിതിനിധിയുമായി ഏറ്റുമുട്ടി.

തന്ത്രി കുടുംബത്തെ കുറിച്ച് പറയാൻ ഈ ഷിബു ആരാണെന്നാണ് സംഘപരിവാർ പ്രതിനിധി ചോദിച്ചത്. തന്‍റെ പൂർവാശ്രമ നാമം തുളസീദാസാണെന്ന് സ്വാമി വ്യക്തമാക്കിയെങ്കിലും ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം പ്രസിഡണ്ട് കെവി രാജശേഖരൻ അദ്ദേഹത്തെ ഷിബു എന്ന് വിളിച്ചുകൊണ്ടിരുന്നു.

ഞാൻ മലയാളി ഇന്നും നാളേയും രാത്രി 8 30ന് കൈരളിയിലും 9 30ന് പീപ്പിളിലും സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here