കേരളത്തില്‍ കൂടുതല്‍ ദളിതര്‍ ശ്രീകോവിലിലേക്ക്; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീ‍ഴിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് 70 ഒാളം ശാന്തിക്കാര്‍ക്ക് അഡ്വൈസ് മെമ്മോ അയക്കാന്‍ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് തീരുമാനം

കേരളത്തില്‍ കൂടുതല്‍ ദളിതര്‍ ശ്രീകോവിലിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീ‍ഴിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് 70 ഒാളം ശാന്തിക്കാര്‍ക്ക് അഡ്വൈസ് മെമ്മോ അയക്കാന്‍ ദേവസ്വം റിക്കൂട്ട്മെന്‍റ് ബോര്‍ഡ് തീരുമാനിച്ചു.

നിയമനം ലഭിക്കാന്‍ പോകുന്നത് ഏ‍‍ഴോളം ദളിത് ശാന്തിമാര്‍ക്കും 54 ഒാളം ഇൗ‍ഴവ,ധീവര അടക്കമുളള പിന്നോക്ക വിഭാഗകാര്‍ക്കും.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലേക്കുള്ള ശാന്തി നിയമനത്തിന്റെ റാങ്ക്‌ ലിസ്റ്റ്‌ ഇന്നലെയാണ് ദേവസ്വം റിക്രൂട്ട്‌മന്റ്‌ ബോർഡ്‌ പ്രസിദ്ധീകരിച്ചത്.

198 പേരുടെ ജനറൽ ലിസ്റ്റും , റിസർവ്വേഷൻ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. റിക്രൂട്ട്‌മന്റ്‌ ബോർഡ്‌ നടത്തിയ ഒബ്ജക്ടീവ്‌ ടൈപ്പ്‌ ഒ.എം.ആർ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവരെ അഭിമുഖത്തിൽ പങ്കെടുപ്പിച്ച്‌ കൃത്യമായ മെറിറ്റ്‌ അടിസ്ഥാനപ്പെടുത്തിയാണു ലിസ്റ്റ്‌ തയ്യാറാക്കിയിരിക്കുന്നത്‌.

198 പേരുടെ ജനറൽ ലിസ്റ്റിൽ നമ്പൂതിരി/നായർ/മുന്നോക്ക വിഭാഗത്തിൽ പെട്ട 56 പേർ ഇടം പിടിച്ചു.142 പേരോളം ഈഴവ,ധീവര,ദളിത് എന്നീ പിന്നോക്ക സമുദായത്തിൽ പെട്ടവരാണ് ഉള്‍പ്പെട്ടത്.

ഈ ലിസ്റ്റില്‍ നിന്ന് 70 ഒാളം ശാന്തിക്കാരെ ഉടന്‍ നിയമിക്കാനാണ് ബോര്‍ഡ് ഒരുങ്ങുന്നത്. നിയമനം ലഭിക്കാന്‍ പോകുന്നവരില്‍ ഏ‍‍ഴോളം ദ‍ളിത് ശാന്തിക്കാരും ഉണ്ട്.

ആദ്യ നിയമന ലിസ്റ്റില്‍ ഉള്‍പ്പെട്ട 47 ഒാളം പേര്‍ ഇൗ‍ഴവ,ധീവര സമുദായത്തില്‍പെട്ടവരാണ്.ആദ്യ നിയമനം ലഭിക്കാന്‍ പോകുന്നതില്‍ 16 പേര്‍ മാത്രമാണ് ബ്രാഹ്മണര്‍.

കുടുംബിവേലന്‍, കുറവ, വിശ്വകര്‍മ്മ, എ‍ഴുത്തച്ഛന്‍ ,ഗണകന്‍,നാടാര്‍ എന്നീ പിന്നാക്ക വിഭാഗങ്ങളും മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കൂടുതല്‍ അബ്രാഹ്മണര്‍ ശ്രീകോവിലേക്ക് എന്ന എൽ.ഡി.എഫ്‌ സർക്കാരിന്റെ പ്രഖ്യാപിതനയം നടപ്പിലാകുന്നതോടെ,കൂടുതല്‍ പിന്നോക്ക വിഭാഗത്തിൽ പെട്ടവർ ശാന്തി ജോലികളിൽ പ്രവേശിക്കാൻ സാഹചര്യമൊരുങ്ങുകയാണ്.

നവ കേരളത്തിന്റെ ചരിത്രം തന്നെ മാറ്റി മറിക്കുന്ന നവോഥാന നടപടിയായിട്ടാണ് സാസ്കാരിക പ്രവര്‍ത്തകര്‍ ഇതിനെ വിലയിരുത്തുന്നത് ‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel