ആ മോഹം എനിക്കുമുണ്ട്; ഒരിക്കല്‍ അത് സാധ്യമാവും; ടൊവിനേ പറയുന്നു

വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളിയുടെ യുവ നായക സങ്കല്‍പ്പങ്ങളില്‍ ഇടം നേടിയ നായകന്‍ ടൊവിനോ അഭിനയത്തോടൊപ്പം തനിക്കുള്ള മറ്റൊരു മോഹത്തെ കുറിച്ചുകൂടി സംസാരിക്കുന്നു.

അഭിനേതാവ് മാത്രമല്ല സംവിധായകനായും സിനിമാ രംഗത്തേക്ക് കടന്നുവരാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് ഒരു ദേശീയ ചാനലുമായുള്ള അഭിമുഖത്തിനിടെയാണ് ഈ അഭിപ്രായം ടൊവിനോ പങ്കുവയ്ക്കുന്നത്.

ടൊവിനോ ചിത്രം തീവണ്ടിയുടെ റിലീസിന് മുന്നേ നടന്ന ചര്‍ച്ചകളിലും തനിക്ക് അഭിനയത്തേടൊപ്പം സംവിധാനമോഹവുമുണ്ടെന്നും എന്നാല്‍ സമയമാകുമ്പോള്‍ അത് സംഭവിക്കുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം ലൂസിഫറില്‍ അഭിനയുക്കുകയാണ് ഇപ്പോള്‍ ടൊവിനോ.
‘പൃഥ്വിരാജ് നല്ല ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് മുന്നോട്ടു പോകുന്നത്. ലൂസിഫറില്‍ ഒരു ചെറിയ വേഷമാണ് ലഭിച്ചത്.

പക്ഷേ അതൊരു വലിയ ചിത്രമാണ്. ആ ഓഫര്‍ സ്വീകരിക്കാന്‍ എനിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. നായകവേഷമില്ലാതെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അഭിനേതാവ് എന്ന രീതിയില്‍ നമ്മള്‍ വളരുകയാണ്’ ടൊവീനോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here