”ഫോട്ടോ എടുക്കുമ്പോള്‍ അവന്‍ എപ്പോഴും പിന്‍ഭാഗമാണ് കാണിക്കുന്നത്, അത് മനോഹരമാണെന്നായിരിക്കും അവന്‍ കരുതുന്നത്”; വൈറലായി പൃഥ്വിയുടെ പോസ്റ്റ്

സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി നടന്‍ പൃഥ്വിരാജിന്റെ ‘നായ വിശേഷം’.

കഴിഞ്ഞദിവസമാണ് വളര്‍ത്തുനായ ലോയിഡിനെ കുറിച്ചുള്ള ഒരു ‘പരാതി’ സഹിതം പൃഥ്വി ചിത്രം പുറത്തുവിട്ടത്.

ലോയിഡിന്റെ ചിത്രം എടുക്കാനായി ശ്രമിക്കുമ്പോഴൊക്കെ അത് തിരിഞ്ഞ് നില്‍ക്കുന്നുവെന്നാണ് പൃഥ്വിയുടെ പരാതി.

പൃഥ്വി പറയുന്നത് ഇങ്ങനെ:

ഇതാണ് ലോയിഡ്. അവന്റെ ചിത്രം എടുക്കാനായി ഞാന്‍ ഫോണ്‍ എടുക്കുമ്പോഴൊക്കെ അവന്‍ തിരിഞ്ഞ് നിന്ന് എനിക്ക് പിന്‍ഭാഗമാണ് കാണിക്കുന്നത്. അവന്റെ പിന്‍ഭാഗം മനോഹരമാണെന്നായിരിക്കും കരുതുന്നത്. ഞാനും അത് തന്നെ അംഗീകരിക്കേണ്ടി വരും.

ഫോട്ടോയും ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തതോടെ, പോസ്റ്റിന് കീഴില്‍ കമന്റ് പ്രവാഹമായി.

സംഭവത്തില്‍ കേസ് കൊടുക്കണം പിള്ളേച്ചാ എന്നാണ് ഒരു ആരാധകന്‍ രസകരമായി കുറിച്ചത്. ഇന്ന് പിന്നാമ്പുറം കാണിച്ചു, നാളെ ഉമ്മറം കാണിക്കില്ലെന്ന് ആര് കണ്ടു എന്ന് മറ്റൊരു ആരാധകനും അഭിപ്രായപ്പെട്ടു. ഇതോടെ സംഭവം വൈറലാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here