ഫെയ്സ്ബുക്ക് ഉപേക്ഷിച്ച് പുതുവ‍ഴി തേടി യുവാക്കള്‍

പിള്ളാര്‍ക്ക് മടുത്തു. ഫെയ്സ് ബുക്ക് കൗമാരക്കാര്‍ ഉപേക്ഷിക്കുന്നു. പകരം ചേക്കേറുന്നത് ഇന്‍സ്റ്റ ഗ്രാമിലും സ്നാപ് ചാറ്റിലും .

അമേരിക്കയില്‍ 12 നും 17 നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ e-marketer നടത്തിയ പഠനമനുസരിച്ച് ഫെയ്സ് ബുക്കിന് 5.6 ശതമാനം ഉപയോക്താക്കളെ നഷ്ടപ്പെടുമെന്നാണ്.

പക്ഷേ ഫെയ്സ് ബുക്കിന് ഇക്കാര്യത്തില്‍ ആശങ്കയില്ല. പകരം കൗമാരക്കാര്‍ ആശ്രയിക്കുന്ന ഇന്‍സ്റ്റഗ്രാം ഫെയ്സ്ബുക്കിന്‍റെ ഭാഗമാണല്ലോ.

ഇന്‍സ്റ്റഗ്രാമിലും മറ്റും മുതിര്‍ന്നവരുടെ കണ്ണുകള്‍ പതിക്കാതെ സ്വതന്ത്രമായി കൗമാരക്കാര്‍ക്ക് ചിത്രങ്ങളും വീഡിയോയും അയക്കാനാകുമല്ലോ. ഈ സ്വാതന്ത്ര്യമാണ് കൗമാരക്കാരെ ഇന്‍സ്റ്റ ഗ്രാമിലേക്കും സ്നാപ് ചാറ്റിലേക്കുമെല്ലാം ആകര്‍ഷിക്കുന്നത് .

മുതിര്‍ന്നവരുടെ കടന്നുകയറ്റത്തെത്തുടര്‍ന്ന് യുവാക്കള്‍ ഫെയ്‌സ്ബുക് വിട്ടുപോകുന്ന പ്രവണത ഏതാനും വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.  എന്നാലും മുതിര്‍ന്നവരുടെ ശക്തമായ സാന്നിധ്യം ഫെയ്‌സ്ബുക്കിന് കരുത്താണെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here