തൃശൂര്‍ എടിഎം മോഷണശ്രമം; പ്രതി പിടിയില്‍; എടിഎം തകര്‍ത്തത് മദ്യം വാങ്ങാനുള്ള പണത്തിനായി

തൃശൂര്‍: ചാവക്കാട് എസ്ബിഐയുടെ എടിഎം തകര്‍ത്ത പ്രതിയെ പൊലീസ് പിടികൂടി.

ബിഹാര്‍ സ്വദേശി ശ്രാവണാണ് പിടിയിലായത്. മദ്യലഹരിയിലായിരുന്ന ശ്രാവണ്‍ മദ്യം വാങ്ങാന്‍ പണത്തിനാണ് എടിഎം തകര്‍ത്തത്. രാത്രി 11.30ഓടെയാണ് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എടിഎം ആണ് തകര്‍ത്തത്.

എടിഎമ്മില്‍നിന്നും പണമെടുക്കാന്‍ നോക്കിയെങ്കിലും പറ്റിയില്ല. തുടര്‍ന്ന് കല്ലുകൊണ്ട് ഇടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു. എടിഎമ്മിന്റെ മോണിറ്റര്‍ മാത്രമാണ് തകര്‍ന്നിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ ശ്രാവണിന്റെ ചിത്രം പതിഞ്ഞിരുന്നു.

17 വര്‍ഷമായി ചാവക്കാട് കൂലിപണിചെയ്യുന്ന ആളാണ്. ബ്ലാങ്ങാട് കള്ളുഷാപ്പില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News