ദീപാവലിക്ക് പടക്ക നിയന്ത്രണം; സമയക്രമം സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് സുപ്രീംകോടതി

പടക്കം പൊട്ടിക്കുന്നത് നിയന്ത്രിക്കുന്നതിനായുള്ള സമയക്രമം സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് സുപ്രീംകോടതി. ദീപാവലിക്ക് രണ്ടു മണിക്കൂര്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ അനുവദിക്കുകയുള്ളൂ. ഈ രണ്ടു മണിക്കൂര്‍ രാത്രി വേണോ പുലര്‍ച്ചെ വേണോ എന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാം.

ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക ആചാരങ്ങള്‍ വ്യത്യസ്തമാണ് അതിനാലാണ് പ്രാദേശിക ആചാരങ്ങള്‍ക്ക് അനുസരിച്ച് സമയം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു.

നേരത്തെ രാത്രി 8 മുതല്‍ 10 വരെയുള്ള രണ്ട് മണിക്കൂര്‍ പടക്കം പൊട്ടിക്കാമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ പുലര്‍ച്ചെ പടക്കം പൊട്ടിക്കാന്‍ അനുവദിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവില്‍ മാറ്റം വരുത്തിയത്. ദേശീയ തലസ്ഥാന മേഖലയില്‍ ഇളവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News