യുഎഇ പൊതുമാപ്പ് ഒരുമാസത്തേക്ക് കൂടി നീട്ടി

യുഎഇ പൊതുമാപ്പ് ഒരുമാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം.

പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഒരുമാസത്തേക്കുകൂടി പൊതുമാപ്പ് നീട്ടിയത്. പൊതുമാപ്പ് കാലാവധിക്കുശേഷം പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷയുണ്ടായിരിക്കുമെന്നു നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ട് പോകാനോ താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാനോ ഉള്ള അവസരമാണ് മൂന്നു മാസത്തെ പൊതുമാപ്പിലൂടെ യുഎഇ ഒരുക്കിയിരുന്നത്.

ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും പൊതുമാപ്പ് സമയം നീട്ടി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here