മൂന്നാം വയസില്‍ വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മൂന്നാം വയസില്‍ മാതാപിതാക്കൾ ഉറപ്പിച്ച വിവാഹത്തിന് വിസമ്മതം അറിയിച്ച പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയക്ക് ശ്രമിച്ചു. ജോധ്പുര്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി ദിവ്യ ചൗധരിയാണ് വിഷം ക‍ഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വരന്‍റെ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി കടുംകൈയ്ക്ക് മുതിര്‍ന്നത്.

പരാതി നല്‍കിയിട്ടും പൊലീസ് നടപടി വൈകിയതിനെ തുടർന്നായിരുന്നു ആത്മഹത്യാശ്രമം. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിന് വരന്‍റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പഞ്ചായത്ത് കമ്മറ്റി വിധിച്ചതിനെതിരേയും പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിച്ചിലെങ്കില്‍ ഇരുപത് ലക്ഷം രൂപ നല്‍കണമെന്നും പരസ്യമായി മാപ്പു പറയണമെന്നും പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കിയതോടെയാണ് ദിവ്യ പൊലീസ് സ്റ്റേഷനുളളില്‍വച്ച് വിഷം ക‍ഴിച്ചത്.

സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ ഉൾപ്പെടെ അഞ്ച് പേര്‍ക്കെതിരേ പൊലീസ് നടപടി സ്വീകരിച്ചു. കേസിന്‍റെ അന്വേഷണം ഡിഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥന് കൈമാറിയതായും പൊലീസ് വ്യക്തമാക്കി. പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ച സംഭവിട്ടുണ്ടോയെന്നും പരിശോധിക്കും. ദിവ്യയും ജോധ്പൂര്‍ സ്വദേശിയായ ജീവ്രാജുമായുളള വിവാഹം ഇരുവരുടേയും മൂന്നാം വയസ്സിലാണ് മാതാപിതാക്കൾ ഉറപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News