ശബരിമല പുനഃപരിശോധന ഹര്‍ജി; വേഗത്തില്‍ പരിഗണിക്കാന്‍ ക‍ഴിയില്ലെന്ന് സുപ്രീംകോടതി

ശബരിമലവിധി ചോദ്യം ചെയ്തുള്ള പുനഃപരിശോധന ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. നവംബര്‍ 5,6 തീയതികളില്‍ നട തുറക്കുന്നതിനാല്‍ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്നായിരുന്നു ആവശ്യം.

ഈ ദിവസങ്ങളില്‍ 24 മണിക്കൂര്‍ മാത്രമേ നടതുറക്കൂ.അതിനാല്‍ ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കേണ്ട ആവശ്യമില്ല. ആവശ്യം തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നവംബര്‍ 13 ന് മാത്രമേ ഹര്‍ജികള്‍ പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കി.

അഖില ഭാരതീയ മലയാളി സംഘമാണ് നവംബര്‍ 5,6 തീയതികളില്‍ നട തുറക്കുന്നതിനാല്‍ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ശബരിമല വിധി ചോദ്യം ചെയ്ത് പുഃനപരിശോധനാ ഹര്‍ജികള്‍ നല്‍കാനുള്ള സമയം അവസാനിച്ചു.

ആകെ 35 പുഃനപരിശോധനാ ഹര്‍ജികളും 6 റിട്ട് ഹര്‍ജികളുമാണ് കോടതിയില്‍ എത്തിയിരിക്കുന്നത്. വിധി നടപ്പാക്കുന്നത് തടഞ്ഞതിനെതിരായ രണ്ട് സ്ത്രീകളും കോടതിയെ സമീപിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here