മണ്ണിന്‍റെ മക്കളെ കുടിയൊ‍ഴിപ്പിച്ച് മോദി സര്‍ക്കാര്‍ നിര്‍മ്മിച്ച മൂവായിരം കോടിയുടെ പട്ടേല്‍ പ്രതിമ അനാച്ഛാദനം ചെയ്‌തു

കര്‍ഷകരുടെയും ആദിവാസി ഗോത്ര വിഭാഗങ്ങളുടെയും വ്യാപക പ്രതിഷേധത്തിനിടെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോഡി അനാച്ഛാദനം ചെയ്‌തു. ഗുജറാത്തിലെ നര്‍മദയില്‍ നിര്‍മിച്ചിരിക്കുന്ന പ്രതിമയ്ക്കായി 2989 കോടിരൂപയാണ് ചെലവായിരിക്കുന്നത്.

എന്നാല്‍ നര്‍മദയില്‍ കര്‍ഷകരും ആജദിവാസി ഗോത്രവിഭാഗങ്ങളുടെയും ശക്തമായ പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്.

നര്‍മദ സരോവര്‍ ഡാം പദ്ധതിക്ക് നിരവധി പേരുടെ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ പ്രതിമ നിര്‍മ്മാണത്തിനും പ്രദേശത്തെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കയ്യേറിയെന്നും ഇവര്‍ ആരോപിക്കുന്നു.

വന്‍തോതില്‍ ആദിവാസികളെ കുടിയൊഴിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ആദിവാസികളും കര്‍ഷകരും പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി 72 ഗ്രാമങ്ങളില്‍ ഭക്ഷണം പാകം ചെയ്യില്ലെന്നും ദുഖാചരണം നടത്തുമെന്നും ഗോത്രവര്‍ഗ നേതാവ് ഡോ. പ്രഫുല്‍ വാസവ പറഞ്ഞു. പ്രധാനമന്ത്രി പ്രതിമ അനാവരണം ചെയ്യുമ്പോള്‍ നര്‍മദ നദിയില്‍ ജലസമാധി നടത്തുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here