ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുമായി മലയാളം കമ്മ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ആസ്പദമാക്കിയുള്ള പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ഷാര്‍ജയില്‍ നടന്നു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുമായി മലയാളം കമ്മ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ആസ്പദമാക്കിയുള്ള പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനമാണ്ഷാര്‍ജയില്‍ നടന്നത് .

സുല്‍ത്താന്‍ ഓഫ് ലെറ്റേഴ്സ് എന്ന പുസ്തകം മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമിപ്രകാശനം ചെയ്തു. ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹന്‍കുമാര്‍ കോപ്പി ഏറ്റുവാങ്ങി.

ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശന വേളയില്‍ കൈരളി ടിവി മാനേജിംഗ് എഡിറ്ററും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു. ഈ അഭിമുഖം അടിസ്ഥാനമാക്കി അക്ഷരങ്ങളുടെ സുല്‍ത്താന്‍ എന്ന പേരില്‍ നേരത്തെ മലയാളത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.

വായനയെയും പുസ്തകങ്ങളെയും ഏറെ സ്നേഹിക്കുന്ന ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുടെ ജീവിത വീക്ഷണം വ്യക്തമാക്കുന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ്‌ ഷാര്‍ജയില്‍ പ്രകാശനം ചെയ്തത്.

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനവും ഇവിടെ നടന്നു. മലബാര്‍ കലാപത്തെ ആധാരമാക്കി നേരത്തേ മലയാളത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഷാര്‍ജയില്‍ പുറത്തിറക്കിയത്.

റീവിസിറ്റിങ് മലബാര്‍ റിബല്ലിയന്‍ 1921 എന്ന പുസ്തകം മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ഖാസിമി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് നല്‍കിയാണ്‌ പ്രകാശനം ചെയ്തത്.

മലയാളം കമ്മ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് ഷാര്‍ജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സൈദ്‌ മുഹമ്മദ്‌ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here