മറച്ചു വെച്ച് കേന്ദ്രം; റഫേല്‍ വിമാനങ്ങളുടെ വില കൈമാറാനാകില്ലെന്ന നിലപാടില്‍ കേന്ദ്രം;  സുപ്രീംകോടതിയെ അറിയിക്കും

റഫേല്‍ വിമാനങ്ങളുടെ വില കൈമാറാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യും.

വിലയും സാങ്കേതിക വിദ്യയും ചോരുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകരമാകുമെന്ന് സത്യവാങ്മൂലത്തില്‍ ബോധിപ്പിക്കും.

വില വിവരമുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ പത്ത് ദിവസത്തിനകം നല്‍കാന്‍ ഇന്നലെ കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തെ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ എജി എതിര്‍ത്തിരുന്നു.

തുടര്‍ന്ന് വിലയുള്‍പ്പെടയുള്ള വിശദാംശങ്ങള്‍ കൈമാറാന്‍ സാധ്യമല്ലെങ്കില്‍ എതിര്‍പ്പുകള്‍ സത്യവാങ്മൂലമായി നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.ഈ സാധ്യത ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വില വിവരം മറച്ചുവയ്ക്കാന്‍ ശ്രമം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News