അമ്മയുടെ കണ്‍മുന്നിലിട്ട് നാലു വയസുകാരിയെ സിംഹം കടിച്ചുകീറി; ദൃശ്യങ്ങള്‍

റഷ്യൻ തലസ്ഥാനമായ മോസ്കോയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മോസ്‌കോയില്‍ നിന്നും 1250 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ നടന്ന സര്‍ക്കസ് പ്രകടനത്തിനിടയിലായിരുന്നു സംഭവം .

കുട്ടികള്‍ക്ക് വേണ്ടിയാണ് സര്‍ക്കസ് ഷോ സംഘടിപ്പിച്ചത്. ഷോ നടക്കുന്നതിനിടയില്‍ സിംഹം കാണികള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

കാണികള്‍ക്ക് മുന്നില്‍ വന്‍ സുരക്ഷാ വലയം ഉണ്ടായിരുന്നെകിലും സിംഹത്തിനൊപ്പം പരിശീലകർ ഉടനീളം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് നിയന്ത്രണം വിട്ട് പാഞ്ഞ സിംഹത്തെ പിടിക്കാന്‍ അവര്‍ക്കായില്ല.

പാഞ്ഞടുത്ത സിംഹം കുട്ടിയെ വലിച്ച് റിങ്ങിലേക്കിടാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്താണ് കൂടുതലും പരിക്ക്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News