ബാലചിത്രകാരന്‍ സിദ്ധാര്‍ത്ഥ് മുരളിയുടെ ചിത്രപ്രദര്‍ശനത്തിന് ദില്ലിയില്‍ തുടക്കം

ബാലചിത്രകാരന്‍ സിദ്ധാര്‍ത്ഥ് മുരളിയുടെ ചിത്രപ്രദര്‍ശനത്തിന് ദില്ലിയില്‍ തുടക്കം. ആസ്പര്‍ജേഴ്‌സ് സിന്‍ഡ്രോം രോഗത്തോട് പൊരുതിയാണ് സിദ്ധാര്‍ത്ഥ് തന്റെ ചിത്രകലാ വൈഭവംകൊണ്ട് ലോകം കീഴടക്കുന്നത്.

സിദ്ധാര്‍ത്ഥിന്റെ ചിത്രപ്രദര്‍ശനം ദില്ലിയില്‍ സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മൂന്നാം തീയതി വരെയാണ് പ്രദര്‍ശനം.

രണ്ടാം വയസ്സിലാണ് തന്റെ ചിത്രകലാപാടവത്തെ സിദ്ധാര്‍ത്ഥ് ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്താനാരംഭിച്ചത്. എന്നാല്‍ രണ്ടര വയസ്സായതോടെ സിദ്ധാര്‍ത്ഥ് ആസ്പര്‍ജേഴ്‌സ് സിന്‍ഡ്രോമിന്റെ തുടക്കം കാട്ടിത്തുടങ്ങി.

പക്ഷേ തോറ്റുകൊടുക്കാന്‍ സിദ്ധാര്‍ത്ഥ് തയ്യാറായില്ല. ഒന്‍പതാം ക്ലാസില്‍ പെയിന്റിംഗ് ഒരു വിഷയമായി തന്നെ തെരഞ്ഞെടുത്ത് സിദ്ധാര്‍ത്ഥ് വരയുടെ ലോകത്തെ തുടരാന്‍ തീരുമാനിച്ചു. ചിത്രകലയില്‍ മികച്ച പരിശീലനം നേടിയ സിദ്ധാര്‍ത്ഥ് സംസാരിക്കാത്ത കാലത്തെ ഓര്‍മ്മകളെ ചിത്രങ്ങളാക്കി.

തന്റെ ഓര്‍മ്മകള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിക്കൊണ്ട് സിദ്ധാര്‍ത്ഥ് ഈ വര്‍ഷം ആദ്യം കൊച്ചിയില്‍ സ്വന്തം ചിത്രപ്രദര്‍ശനം നടത്തി.

മികച്ച പ്രതികരണമായിരുന്നു പ്രദര്‍ശനത്തിന് ലഭിച്ചത്. ഇതില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ദില്ലിയിലും ചിത്രപ്രദര്‍ശനമൊരുക്കാനുള്ള സിദ്ധാര്‍ത്ഥിന്റെ തീരുമാനം.

ചിത്രപ്രദര്‍ശനം സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മൂന്നാം തീയതി വരെയാണ് പ്രദര്‍ശനം.

അച്ഛന്‍ ഐക്യരാഷ്ട്രസഭ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയും അമ്മ ഡോക്ടര്‍ ജയശ്രീയും പിന്തുണയുമായി സിദ്ധാര്‍ത്ഥിനൊപ്പം തന്നെയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News