അനില്‍ അമ്പാനിയുടെ നഷ്ട കമ്പനിയില്‍ റാഫേല്‍ നിര്‍മ്മാണ കമ്പനിക്ക് കോടികളുടെ നിക്ഷേപം; രേഖകള്‍ പുറത്ത്

അനില്‍ അമ്പാനിയുടെ നഷ്ട കമ്പനിയില്‍ റാഫേല്‍ നിര്‍മ്മാണ കമ്പനി കോടികളുടെ നിക്ഷേപം നടത്തിയതായി രേഖകള്‍. കേന്ദ്ര സര്‍ക്കാരുമായി റാഫേല്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം നാല്‍പ്പത് ലക്ഷം യൂറോയുടെ നിക്ഷേപമാണ് ദസോള്‍ട്ട് ഏവിയേഷന്‍ നടത്തിയത്. പാപ്പരായിരുന്ന അനില്‍ അമ്പാനിയുടെ കമ്പനി ഇത് വഴി 284 കോടിയുടെ ലാഭമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട്.

ദുരൂഹമായ റാഫേല്‍ കരാറിലൂടെ അനില്‍ അമ്പാനി നേടിയെടുത്ത ലാഭ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റാഫേല്‍ നിര്‍മ്മാതാക്കളായ ദസോള്‍ട്ട് ഏവിയേഷന് ഇന്ത്യയുമായി പ്രതിരോധ കരാര്‍ ഒപ്പിടണമെങ്കില്‍ അനില്‍ അമ്പാനിയെ പങ്കാളിയാക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നുവെന്ന് നേരത്തെ പുറത്ത് വന്നിരുന്നു.

കരാര്‍ ഒപ്പിട്ടത്തിന് ശേഷം അനിലിന്റെ പൊളിഞ്ഞ പല കമ്പനികളിലും ദസോള്‍ട്ട് ഏവിയേഷന്‍ നിക്ഷേപം നടത്തിയിരിക്കുന്നു. 2017 സാമ്പത്തിക വര്‍ഷം 9 ലക്ഷം രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്‌സ് ലിമിറ്റഡിന്റെ രണ്ട് ലക്ഷത്തിനടുത്ത് വരുന്ന ഷെയറുകള്‍ നാല്‍പ്പത് ലക്ഷം യൂറോ നല്‍കി ദസോള്‍ട്ട് ഏവിയേഷന്‍ വാങ്ങി.

പാപ്പര്‍ ഹര്‍ജി നല്‍കാനിരുന്ന കമ്പനി ഈ നീക്കത്തിലൂടെ 284 കോടിയുടെ ലാഭമുണ്ടാക്കി. നേരത്തെ അനില്‍ അമ്പാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിലും ദാസോള്‍ട്ട് ഏവിയേഷന്‍ വാങ്ങിയിരുന്നു. റാഫേല്‍ കരാര്‍ ഒപ്പിട്ടത്തിന്റെ പ്രത്യുപകാരമാണ് ഈ നിക്ഷേപങ്ങളെന്നാണ് ആരോപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News