ആര്‍എസ്എസ് അക്രമണത്തില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്എെ നേതാവ് കൊടുങ്ങല്ലൂര്‍ ബിജു വധക്കേസില്‍ പാരിപ്പള്ളി ആര്‍ രവീന്ദ്രനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.
കൊടുങ്ങല്ലൂര്‍ ലോകമല്ലേശ്വരം സ്വദേശി ബിജുവിനെ കല്ലിക്കാടന്‍ വര്‍ക്ക് ഷോപ്പ് റോഡില്‍ വച്ച് പട്ടാപ്പകല്‍ മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇരുമ്പ് വടിയും വാളുമുള്‍പ്പെടെ മാരകായുധങ്ങളുമായെത്തിയ പ്രിയന്‍, ശ്രീരാജ്, ഷാനി, അജിതന്‍, രാജീവ് എന്നിവരടങ്ങുന്ന ആര്‍എസ്എസ് സംഘം ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയും ഇരുകാലുകളും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഗുരുതര പരിക്കുകളുമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജു പിറ്റേ ദിവസം മരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here