ജീവിതകഥ പറയുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഷക്കീലയും

ജീവിത കഥ പറയുന്ന ചിത്രത്തിൽ അതിഥി താരമായി എത്തുകയാണ് ഷക്കീല. ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷം കൈകാര്യം ചെയ്യുന്നത്. കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ഇത്.

റിച്ചയെ കൂടാതെ പങ്കജ് ത്രിപാഠി, രാജീവ് പിള്ള, കന്നഡ താരം എസ്തർ നൊറോണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഷക്കീലയും റിച്ചയും നേരത്തെ ബാംഗ്ലൂരിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഷക്കീലയുടെ ജീവിതക്കഥ പറയുന്നതിനൊപ്പം യഥാർത്ഥ ഷക്കീലയെ സ്‌ക്രീനിൽ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് ഇന്ദ്രജിത്ത് ലങ്കേഷ്.

ഷക്കീലയുടെ സംസാരരീതിയും ശരീരഭാഷയും സൂക്ഷ്മാംശങ്ങളുമെല്ലാം മനസ്സിലാക്കാനായി റിച്ചയും ഷക്കീലയ്‌ക്കൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്നു.  ഷക്കീല ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോഴും വേണ്ട നിർദേശങ്ങൾ നൽകി. യഥാർത്ഥ ജീവിതത്തിൽ വീട്ടിലെ കാര്യങ്ങള്‍ അടക്കമുള്ളവ വളരെ സ്‌നേഹത്തോടെ അവർ പറഞ്ഞു തന്നുവെന്നും സംവിധായകൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News