സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഒടിയന്‍ ട്രെയിലര്‍; ഇതുവരെ കണ്ടത് 6.5 മില്യൺ പ്രേക്ഷകര്‍ – Kairalinewsonline.com
ArtCafe

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഒടിയന്‍ ട്രെയിലര്‍; ഇതുവരെ കണ്ടത് 6.5 മില്യൺ പ്രേക്ഷകര്‍

ട്രെയിലർ വെറും 20 ദിവസം കൊണ്ട് 6.5 മില്യൺ ഡിജിറ്റൽ വ്യൂസ് കടന്നിരിക്കുകയാണ്

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ബ്രാഹ്മണ്ട ചിത്രമായ ഒടിയന്റെ ട്രെയിലർ സോഷ്യൽ മീഡിയയിലും സമൂഹമാധ്യമങ്ങളിലും തരംഗം സൃഷ്ടിച്ചു മുന്നേറുന്നു. മലയാള സിനിമയിൽ ഒരു സൂപ്പർതാര ചിത്രത്തിനും നാളിതുവരെ ലഭിക്കാത്ത സ്വീകാര്യത ആണ് റിലീസിന് മാസങ്ങൾക്ക് മുന്നേ ഒടിയൻ കൈവരിച്ചിരിക്കുന്നത്.

ആരാധകരേ മാത്രമല്ല സിനിമാ പ്രേമികളെയും ഒരുപോലെ വിസ്മയിപ്പിച്ച ഒടിയന്റെ മാസ്സ് ട്രൈലെർ വെറും 20 ദിവസം കൊണ്ട് 6.5 മില്യൺ ഡിജിറ്റൽ വ്യൂസ് കടന്നിരിക്കുകയാണ്. ഇത് മലയാള സിനിമ ഇതുവരെ കാണാത്ത  റെക്കോർഡ് ആണ് ഒടിയന്‍ ശൃഷ്ടിച്ചത്.

മോഹൻലാലിൻറെ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളും, കിടിലൻ ആക്ഷൻസും അടങ്ങിയ ട്രൈലെർ പ്രേക്ഷകർ ആവർത്തിച്ചു കണ്ടുവരുന്ന കാഴ്ച ആണ് നമ്മൾ കാണുന്നത്.

പരസ്യരംഗങ്ങളിൽ തന്റെ പ്രാഗൽഭ്യം തെളിയിച്ച വി എ ശ്രീകുമാർ മേനോന്റെ ആദ്യ സംവിധാന സംരംഭമാണ് ഒടിയൻ.റിലീസിന് മുന്നേ തന്നെ അദ്ദേഹം അവകാശപ്പെട്ട മാസ് ആക്ഷൻ രംഗങ്ങളും, തീപ്പൊരി ഡയലോഗുകളും ട്രെയ്ലറിൽ നിന്നും തന്നെ കണ്ട ആഹ്ലാദത്തിൽ ആണ് ആരാധകർ.

വി ഹരികൃഷ്ണൻ രചിച്ച ഈ ചിത്രത്തിൽ പ്രകാശ് രാജ് , മഞ്ജു വാര്യർ, നരെയ്ൻ എന്നിവരും അഭിനയിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ഒരുക്കിയിരിക്കുന്ന ഒടിയൻ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ചിത്രം ഡിസംബർ 14ന് ലോകമെമ്പാമുള്ള തിയറ്ററുകളിൽ എത്തും.

To Top