“ഞങ്ങളുടെ ദുഃഖാഗ്നിയിൽ ഇവരൊന്നും വെന്തുരുകാതിരിക്കട്ടെ”; സ്വന്തം അച്ഛന്റെ മരണത്തിൽ മനംനൊന്ത് മകൾ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തൃശൂർ: പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ആയിരിക്കെ കോണ്ഗ്രസ് ഭരണ സമിതിയുടെ മാനസികവും ശാരീരികവുമായ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ഷാജിയുടെ മകൾ സ്വാതി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

മുൻപ് ജോലി ചെയ്തിരുന്ന കാളികാവ് പഞ്ചായത്തിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള ആദരവ് സ്വന്തമാക്കിയ ഷാജിക്ക് പാവറട്ടി പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ ആണ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മൊമെന്റോ (ഇടത് )….തൃശൂർ ജില്ലയിലെ പാവറട്ടി ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മറ്റൊരു മൊമെന്റോ (വലത് ).

ഈ മരണ വാതിൽ അച്ഛന് സമ്മാനിച്ചതാര് ??S.S ഓ ,ഡി.ഡി.പി യോ അതോ അവരെ ഇതിനായി പ്രേരിപ്പിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റു ഭരണസമിതി അംഗങ്ങളുമോ

??# we need justice
സ്നേഹമാണച്ഛൻ .
സ്നേഹസാഗരമാണച്ഛൻ
ആ സ്നേഹം നിഷേധിച്ചവർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ.
ഞങ്ങളുടെ ദുഃഖാഗ്നിയിൽ ഇവരൊന്നും വെന്തുരുകാതിരിക്കട്ടെ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here