കേരള സോപ്‌സിനെ കൂടുതല്‍ ജനകീയമാക്കാന്‍ വ്യവസായ വകുപ്പ് ഇടപെടുന്നു; പുതിയ ഉത്പന്നങ്ങളും ഉടന്‍ വിപണിയിലിറക്കും

കേരള സോപ്‌സിനെ കൂടുതല്‍ ജനകീയമാക്കാന്‍ വ്യവസായ വകുപ്പ് ഇടപെടുന്നു. മലബാറിന് പുറത്തേക്ക് വിപണി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഹാന്‍ഡ് വാഷ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളും ഉടന്‍ വിപണിയിലിറക്കും..

പ്രതിസന്ധികളെ അതിജീവിച്ച് ലാഭത്തിലേക്ക് കടക്കുകയാണ് കേരള സോപ്‌സ്. കൂടുതല്‍ ജനകീയമാക്കുക വഴി മലബാറില്‍ മാത്രമായുള്ള കേരള സോപ്‌സിന്റെ വിപണി തെക്കന്‍ കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.

ചൈന, ആഫ്രിക്ക, തായ്‌ലാന്റ് എന്നിവിടങ്ങള്‍ക്ക് പുറമെ കൂടുതല്‍ രാജ്യാന്തര വിപണി കണ്ടെത്തി വ്യാപാര ശൃംഖല വിപുലപ്പെടുത്തും. വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ കോഴിക്കോട്ടെ കേരള സോപ്‌സില്‍ സന്ദര്‍ശനം നടത്തി.

കേരള സോപ്‌സിന്റെ വളര്‍ച്ചക്കുതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പ്രവര്‍ത്തനം ഒന്നുകൂടി വിപുലമാക്കുമെന്നും മന്ത്രി പറഞ്ഞു. ഹാന്‍ഡ് വാഷ് ഉള്‍പ്പെടെയുള്ള പുതിയ ഉത്പന്നങ്ങളും കേരള സോപ്‌സ് ഉടന്‍ പുറത്തിറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News