കുള്ളനായി ഞെട്ടിച്ച് ഷാരൂഖ്; ഓട്ടിസമുള്ള പെൺകുട്ടിയായാണ് അനുഷ്ക; സീറോ ട്രെയിലർ – Kairalinewsonline.com
ArtCafe

കുള്ളനായി ഞെട്ടിച്ച് ഷാരൂഖ്; ഓട്ടിസമുള്ള പെൺകുട്ടിയായാണ് അനുഷ്ക; സീറോ ട്രെയിലർ

ഷാറുഖിനെ സ്നേഹിക്കുന്ന ഓട്ടിസമുള്ള പെൺകുട്ടിയായാണ് അനുഷ്ക

കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിക്കുകയാണ് ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍. റായിയുടെ സീറോയിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്.

ചിത്രത്തില്‍ മികച്ച പ്രകടനമാണ് ഷാരൂഖ് നടത്തുന്നതെന്ന് ട്രെയ്ലറില്‍ നിന്നും വ്യക്തമാണ്. നായികമാരായി അനുഷ്ക കത്രീന കെയ്ഫ് എന്നിവരും എത്തുന്നു.

ഷാറുഖിനെ സ്നേഹിക്കുന്ന ഓട്ടിസമുള്ള പെൺകുട്ടിയായാണ് അനുഷ്ക അഭിനയിക്കുന്നത്. സല്‍മാൻ ഖാൻ, ദീപിക പദുക്കോൺ, റാണി മുഖർജി, കജോൾ, ശ്രീദേവി എന്നിവര്‍ അതിഥിവേഷത്തിൽ എത്തുന്നു. ചിത്രം ഡിസംബർ 21 ന് റിലീസ് ചെയ്യും.

To Top