പൊലീസിന്‍റെ ജാതിയും മതവും പൊലീസ് തന്നെ: പൊലീസിനെ ജാതീയമായും മതപരമായും ഭിന്നിപ്പിക്കാന്‍ ശ്രമിക്കണ്ട; മുഖ്യമന്ത്രി

കണ്ണൂര്‍: പൊലീസിന്റെ ജാതിയും മതവും പൊലീസ് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിനെ ജാതീയമായും മതപരമായും ഭിന്നിപ്പിക്കാനുള്ള ശ്രമം അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ തികച്ചും മതേതര മനസുള്ള കേരള പൊലീസ് ഇതിനെയെല്ലാം നേരിടുന്നത് മാതൃകാപരമായാണ്. കണ്ണൂര്‍ മങ്ങാട്ട് പറമ്പില്‍ പൊലീസ് പാസിങ് ഔട്ട് പരേഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചാണ് ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തുന്നത്. അതിനാല്‍ ജാഗ്രതാ പൂര്‍ണമായിരിക്കണം പൊലീസ്. മതനിരപേക്ഷത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അംഗീകരിക്കില്ല. അവയെ സമചിത്തതയോടെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്നത് ഗൗരവമായി കാണണം. മതനിരപേക്ഷത ആപത്തായി കാണുന്നവര്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നു. മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതു കൊണ്ട് ഭരണഘടനയെ അംഗീകരിക്കാത്തവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒളിഞ്ഞും തെളിഞ്ഞും മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ നാടിന്റെ മഹാഭൂരിപക്ഷവും മതനിരപേക്ഷതയ്‌ക്കൊപ്പം ചിന്തിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News