അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറല്ലെന്ന് ഭാര്യ ലക്ഷ്മി

വയലിർനിസ്റ്റ് ബാലഭാസ്ക്കറല്ല അപകടം നടക്കുമ്പോള്‍ വാഹനം ഒാടിച്ചിരുന്നതെന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴി.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മി ആറ്റിങ്ങല്‍ ഡി.വൈഎസ്പിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.

ഡ്രൈവറും ബന്ധുവുമായ അര്‍ജുന്‍ തന്നെയാണ് കാർ ഒാടിച്ചിരുന്നതെന്ന് മൊ‍ഴിയിൽ വ്യക്തമായി പറയുന്നു.എന്നാൽ അപകടമുണ്ടായ ദിവസം കാര്‍ ഓടിച്ചിരുന്നത് ബാലാഭാസ്‌ക്കറാണെന്ന് ഡ്രൈവര്‍ അര്‍ജുന്‍ പോലീസിന് മൊഴി നല്‍കിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു.

തൃശൂരില്‍ നിന്ന് മടങ്ങുമ്പോള്‍ കൊല്ലത്ത് എത്തുന്നതു വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും.

കൊല്ലത്ത് കാര്‍ നിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌ക്കര്‍ വാഹനം ഓടിക്കാന്‍ കയറുകയായിരുന്നു എന്ന് അര്‍ജുന്‍ പോലീസിനോട് പറഞ്ഞതായാണ് വാർത്തകൾ പ്രചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here