സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം വൈകുന്നുവെന്ന ആരോപണം തെറ്റെന്ന് കണക്കുകൾ; ഒക്ടോബറിലെ ആദ്യ മൂന്ന് പ്രവർത്തിദിനത്തിൽ 2,84,998 പേർക്ക് ശമ്പളം വിതരണം ചെയ്തപ്പോൾ ഇൗ മാസം ആദ്യ മൂന്ന് ദിവസം കൊണ്ട് നൽകിയത് 3,36,952 പേർക്ക്

സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം വൈകുന്നുവെന്ന ആരോപണം തെറ്റെന്ന് കണക്കുകൾ.

ഒക്ടോബറിലെ ആദ്യ മൂന്ന് പ്രവർത്തിദിനത്തിൽ 2,84,998 പേർക്ക് ശമ്പളം വിതരണം ചെയ്തപ്പോൾ ഇൗ മാസം ആദ്യ മൂന്ന് ദിവസം കൊണ്ട് നൽകിയത് 3,36,952 പേർക്കാണ്. ക‍ഴിഞ്ഞ മാസത്തെ അപേക്ഷിച്ച് അൻമ്പതിരണ്ടായിരത്തോളം പേർക്കാണ് ഇൗ മാസം നൽകിയത്.

സാലറി ചാലഞ്ചിൽ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഒക്ടോബർ 31നാണ് ധനവകുപ്പ് ഉത്തരവിൽ ഭേദഗതി വരുത്തി ഇറക്കിയത്.

ഇതെ തുടർന്ന് പുതുയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ശമ്പള ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കുന്നതിന് കാലതാമസമുണ്ടായി.

ഇതാണ് ശമ്പളം വൈകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ ഇടയാക്കിയത്. എന്നാൽ ശമ്പള വിതരണം കൃത്യമായി നടന്നുവെന്നാണ് നവംബർ മാസത്തിലെ ആദ്യ മൂന്ന് പ്രവർത്തി ദിനത്തെ കണക്കുകൾ പുറത്ത് വരുമ്പോൾ വ്യക്തമാകുന്നത്.

നവംബർ ഒന്നു മുതൽ മൂന്ന് വരെയായി 41,448 ബില്ലുകളാണ് ട്രഷറിയിൽ തീർപ്പാക്കിയത്. ഇതിലൂടെ 3,36,952 പേർക്ക് ശമ്പളം വിതരണം ചെയ്തു.

ക‍ഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 51,954 പേർക്ക് കൂടുതലായി ശമ്പളം വിതരണം ചെയ്യാൻ സാധിച്ചു നവംബർ മാസത്തിൽ.

ഒക്ടോബറിൽ ഒന്നു മുതൽ മൂന്ന് വരെയായി 38,892 ബില്ലുകൾ തീർപ്പാക്കി 2,84,998 പേർക്ക് മാത്രമായിരുന്നു ശമ്പളം വിതരണം ചെയ്തത്.

ശമ്പള വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ധനവകുപ്പ് ട്രഷറികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ട്രഷറികള്‍ ആദ്യ രണ്ട് പ്രവർത്തിദിനങ്ങളിൽ രാത്രി 9 മണി വരെ പ്രവര്‍ത്തിച്ചാണ് കാലതാമസം ഒ‍ഴിവാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here