ഉന്നത വിദ്യാഭ്യാസമുള്ളവർ കൂടുതലായി പൊലീസിലേക്ക് വരുന്നത് സേനയുടെ മുഖച്ഛായ മാറ്റും; പൊലീസിനെ ജനാധിപത്യ സമൂഹത്തിന് ചേർന്ന രീതിയിൽ പരിഷ്കരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

ജനാധിപത്യ സമൂഹത്തിന് ചേർന്ന രീതിയിൽ പോലീസിനെ പരിവർത്തിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഉന്നത വിദ്യാഭ്യാസമുള്ളവർ കൂടുതലായി പൊലീസിലേക്ക് വരുന്നത് സേനയുടെ മുഖച്ഛായ മാറ്റുമെന്നും കണ്ണൂർ മങ്ങാട്ട്പറമ്പിൽ പോലീസ് പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പറഞ്ഞു. പരിശീലനം പൂർത്തിയാക്കി 847 പേർ സംസ്ഥാന പോലീസ് സേനയുടെ ഭാഗമായി.

കണ്ണൂർ കെ എ പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ സംസ്ഥാന പോലീസ് സേനയിലേക്ക് ചുവട് വച്ചത് 847 പേർ.

കെ എ പി നാലാം ബറ്റാലിയനിലെ 422 പേരും മലബാർ സ്പെഷ്യൽ പൊലീസിലെ 425 പേരുമാണ് സേനയുടെ ഭാഗമായത്. 78 ബിരുദാനന്തര ബിരുദക്കാർ,365 ബിരുദാദാരികൾ,27 എഞ്ചിനീയറിംഗ് ബിരുദാദാരികൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഇതിൽ ഏറെയും.

ഉന്നത വിദ്യാഭ്യാസമുള്ളവർ പൊലീസിലേക്ക് വരുന്നത് സേനയുടെ മുഖച്ഛായ മാറ്റുമെന്ന് പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പോലീസിനെ ജനാധിപത്യ സമൂഹത്തിന് ചേർന്ന രീതിയിൽ പരിഷ്കരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമൂഹത്തിൽ പ്രവർത്തിക്കേണ്ട പോലീസുകാർക്ക് ഉയർന്ന സാംസ്‌കാരിക നിലവാരം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2017 ഡിസംബറിൽ ആരംഭിച്ച പരിശീലനം വിജയകരമായി പൂർത്തീകരിച്ചവരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.

പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്ക് മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പുതുതായി പോലീസ് സേനയുടെ ഭാഗമായവരുടെ കുടുംബങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പാസിംഗ് ഔട്ട് പരേഡ് കാണാൻ നൂറു കണക്കിന് പേർ എത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News