സ്ത്രീകളെ കയറ്റരുതെന്ന് പറയുന്ന ഇടങ്ങള്‍ ആരാധനാലയങ്ങളല്ല; സ്ത്രീകള്‍ എന്നെ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം എന്‍റെ ദൈവമല്ലെന്നും പ്രകാശ് രാജ്

പ്രളയക്കെടുതിയിൽ കേരളത്തിന് ചെറിയ സഹായം മാത്രം നൽകിയ കേന്ദ്രത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്. പട്ടേൽ പ്രതിമക്കായി 3000 കോടി ചെലവാക്കി അപ്പോൾ കേരളത്തിന് നാമ മാത്രമായ തുകയാണ്നൽകിയത്.

ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നും പ്രകാശ് പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിലും പ്രകാശ് രാജ് ശക്തമായി പ്രതികരിച്ചു. സ്ത്രീകളെ കയറ്റേണ്ട എന്ന് പറയുന്ന ആരാധനാലയത്തെ ആരാധനാലയമായി കാണാനാവില്ല.

സ്ത്രീകൾ എന്നെ ആരാധിക്കേണ്ട എന്ന് പറയുന്ന ഒരു ദൈവവും എൻറെ ദൈവമല്ല. എല്ലാവരും ജനിച്ചത് അമ്മയിൽനിന്നാണ്.

എന്നിട്ടും എന്തുകൊണ്ടാണ് സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ തെറ്റായ വഴിയിലേക്കാണ് നയിക്കുന്നത് എന്നും പ്രകാശ് രാജ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകൾ എല്ലാം പൊള്ളത്തരമാണ്. പ്രകാശ് രാജിനെ പുസ്തകത്തിന്റെ ഫാസിസത്തിനെതിരെ പ്രതികരിക്കുന്നതിന്റെ പേരിൽ ഞാൻ ടാർജറ്റ് ചെയ്യപ്പെട്ടവനാണ് എന്നാലും എൻറെ ശബ്ദത്തെ ഒതുക്കാനാവില്ല.

ജനങ്ങളുടെ സ്നേഹമാണ് തന്നെ കരുത്തനാക്കുന്നതെന്നും പ്രകാശ് പറഞ്ഞു. മലയാള വിവർത്തനത്തിന്‍റെ പ്രകാശനവും ഷാർജയിൽ നടന്നു. നമ്മെ വിഴുങ്ങുന്ന മൗനം എന്ന പേരിലാണ് മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here