എെഎസ്എല്‍: ബ്ലാസ്റ്റേ‍ഴ്സിന് ഇന്ന് ജയം അനിവാര്യം; എതിരാളികള്‍ കരുത്തരായ ബംഗളൂരു എഫ്സി

ഐഎസ്എല്ലില്‍ സ്വന്തം മൈതാനിയില്‍ ആദ്യ ജയം തേടി ബ്ലാസ്റ്റേ‍ഴ്സ് ഇന്നിറങ്ങും, ക‍ഴിഞ്ഞ രണ്ട് ഹോം മാച്ചുകളിലും സമനില മാത്രം നേടിയ ബ്ലാസ്റ്റേ‍ഴ്സിന് ആദ്യ കളിയില്‍ മാത്രമാണ് ജയിക്കാനായത്.

തുടര്‍ച്ചയായ നാല് മത്സരങ്ങളിലും സമനില നേടിയ ബ്ലാസ്റ്റേ‍ഴ്സിന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്.

അതേ സമയം ക‍ഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചാണ് ബംഗളുരു എഫ്സിയുടെ വരവ്. അവസാന മത്സരത്തില്‍ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബംഗുളുരു തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

എന്നാല്‍ ആക്രമണ ശൈലിയില്‍ കളിക്കുന്ന ബ്ലാസ്റ്റേ‍ഴ്സിന് ഹോംഗ്രൗണ്ടിന്‍റെ ആനുകൂല്യം മുതലെടുക്കാന്‍ സാധിച്ചാല്‍ ജയിക്കാന്‍ ക‍ഴിയും. വൈകീട്ട് 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News