ലാലേട്ടൻ ചിന്തിക്കുന്നതിൽ നിന്നും ഞാൻ മനസിലാകുന്നത്, പൃഥ്വിരാജ് പറയുന്നത് കേൾക്കു – Kairalinewsonline.com
ArtCafe

ലാലേട്ടൻ ചിന്തിക്കുന്നതിൽ നിന്നും ഞാൻ മനസിലാകുന്നത്, പൃഥ്വിരാജ് പറയുന്നത് കേൾക്കു

ആദ്യമായി ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഡയറക്ട് ചെയ്യുകയാണ് ചെയ്യുന്നത്

പൃഥ്വിരാജ് ചിത്രം 9 ന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. 2019 ഫെബ്രുവരി 7നാകും ചിത്രം റിലീസ് ചെയ്യുക. ഫേസ്ബുക്കിന്റെ മുംബൈയിലെ ആസ്ഥാനത്ത് നിന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് പൃഥ്വിരാജ് റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്.

ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനെ പറ്റി.

പൃഥ്വിരാജിന്റെ സംവിധായകനായിട്ടുള്ള അരങ്ങേറ്റം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫറിലൂടെ അത് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍.
ഷൂട്ടിങ്ങ് പൂരോഗമിക്കുകയാണെന്നും ലാലേട്ടനൊപ്പം സിനിമ ചെയ്യുന്നതില്‍ വളരെയധികം സന്തുഷ്ടനാണെന്നും പൃഥ്വി പറഞ്ഞു.

ലാലേട്ടനെ പറ്റി …..

ലാലേട്ടനെ എനിക്ക് ഒരുപാട് നാളുകള്‍ക്ക് മുന്‍പ് അറിയാം. ഇത്രയധികം നാള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നത് ആദ്യമായാണ്. ആദ്യമായി ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഡയറക്ട് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ളതാണ്. അദ്ദേഹത്തെ ഡയറക്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ചിന്തകളെല്ലാം നമ്മള്‍ക്ക് പഠിക്കാന്‍ പറ്റും.

അമിതാഭ് ബച്ചനൊപ്പം ഒരു സിനിമ.

എന്റെ സ്വപ്നം അമിതാഭ് ബച്ചനൊപ്പം ഒരു സിനിമ.ബോളിവുഡിൽ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അമിതാഭ് ബച്ചനെ കഥാപാത്രമാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു….

ലാലേട്ടൻ ചിന്തിക്കുന്നതിൽ നിന്നും ഞാൻ മനസിലാകുന്നത്, പൃഥ്വിരാജ് പറയുന്നത് കേൾക്കു
To Top