ശബരിമലയില്‍ ആചാര ലംഘനം നടത്തി സംഘപരിവാര്‍; കലാപത്തിനും ശ്രമം; 52 വയസ്സുകാരിയായ ഭക്തയ്ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; കൊല്ലെടായെന്ന് ആക്രോശിച്ചെത്തിയ ആക്രമികള്‍ കയ്യേറ്റത്തിനും ശ്രമിച്ചു

ശബരിമലയില്‍ ആചാര ലംഘനം നടത്തി സംഘപരിവാര്‍.  ഇരു മുടിക്കെട്ടില്ലാതെ, നിരവധിപ്പേരാണ് പതിനെട്ടാം പടി കയറിയെത്തിയത്. നിലവില്‍, ഇരുമുടിക്കെട്ടില്ലാതെ  പന്തളം രാജ കുടുംബാംഗങ്ങള്‍ക്കും, തന്ത്രിയ്ക്കും മാത്രമാണ് 18 പടി കയറാനുള്ള അനുവാദമുള്ളതെന്നിരിക്കെ യാണ് സംഘപരിവാറിന്‍റെ ആചാരലംഘനം.

അതിനിടെ സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും സംഘപരിവാര്‍ ആക്രമണമുണ്ടായി. ക്യാമറയും ട്രെെപോര്‍ഡും അടിച്ചു തകര്‍ത്ത സംഘപരിവാര്‍ ആക്രമികള്‍,  നാഷണല്‍ മിഡിയയിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും പാഞ്ഞടുത്തു.

നേരത്തെ,  ശബരിമലയില്‍ കൊച്ചു മകന്‍റെ  ചോറൂണിന് വേണ്ടിയെത്തിയ സ്ത്രീയ്ക്ക് നേരെ പ്രതിഷേധമുയര്‍ന്നിരുന്നു.  തൃശൂര്‍ സ്വദേശിയായ ലളിതയെന്ന 52 വയസ്സുകാരിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്  പ്രതിഷേധത്തിന് ഒടുവിലാണ് അവര്‍ മലകയറിയത്.

ഇവര്‍ക്ക് 52 വയസ്സു ക‍ഴിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കിയെ ങ്കിലും  സംഘപരിവാര്‍ ആക്രമികള്‍ ഇത് വകവെയ്ക്കാതെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ  ആക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടു ത്തത്. മകന്‍റെ കുട്ടിയുടെ ചോറൂണിന് വേണ്ടിയാണ് ഇവര്‍ ശബരിമലയില്‍ എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News