തകര്‍ന്നടിഞ്ഞ് ബിജെപി; കര്‍ണാടകയില്‍ സിറ്റിങ്ങ് സീറ്റും നഷ്ടമായി; കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് വിജയം

കര്‍ണാടകയില്‍, തകര്‍ന്നടിഞ്ഞ് ബിജെപി. കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ തിരിച്ചടി. ബിജെപി കോട്ടയായി അറിയപ്പെടുന്ന ബല്ലാരി ലോക്‌സഭാ മണ്ഡലത്തില്‍ ജെഡിഎസ്.-കോണ്ഗ്രസ് സഖ്യം രണ്ട് ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു.

രാമനഗര്‍ നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി വിജയിച്ചു.മൂന്ന് ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റിലുമായി നടന്ന തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വിജയിച്ചു.ശിവമോഗ ലോക്‌സഭാ സിറ്റിങ്ങ് സീറ്റ് നേരിയ വോട്ടിന് ബിജെപി നിലനിറുത്തി.

1999ല്‍ സോണിയാഗാന്ധി-സുഷമ സ്വരാജ് മത്സരത്തിലൂടെ ശ്രദ്ധേയമായ ലോക്‌സഭാ മണ്ഡലമാണ് ബല്ലാരി. സോണിയ ഗാന്ധി വിജയിച്ച് മണ്ഡലം ബല്ലാരി സഹോദരന്‍മാരിലൂടെ 2004 മുതല്‍ ബിജെപി സ്വന്തമാക്കി. സിറ്റിങ്ങ് എം.പി ശ്രീരാമലു കര്‍ണ്ണാടക നിയമസഭയിലേയ്ക്ക് മത്സരിച്ച് ജയിച്ചതിലൂടെ, രാജി വച്ച് സീറ്റ് രണ്ട് ലക്ഷത്തിലേറെ വോട്ടിന് പതിനെട്ട് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പിടിച്ചെടുത്തു.

ഡി.കെ.ശിവകുമാര്‍ കോണ്ഗ്രസിന് വേണ്ടിയും ശ്രീരാമലു ബിജെപിയ്ക്ക് വേണ്ടിയും പ്രചാരണം നയിച്ച പോരാട്ടത്തിനൊടുവിലാണ് ജെഡിഎസ്-കോണ്ഗ്രസ് സഖ്യസ്ഥാനാര്‍ത്ഥി വി.എസ്.ഉഗ്രപ്പ രണ്ട് ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചത്.മാണ്ഡ്യ ലോക്‌സഭാ മണ്ഡലം ജെഡിഎസിന്റെ ശിവരാമ ഗൗഡ മൂന്ന് ലക്ഷം വോട്ടിന് നിലനിറുത്തി.

മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യദൂരിയപ്പ 2014ല്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടിന് വിജയിച്ച ശിവമോഗയില്‍ അദേഹത്തിന്റെ മകന്‍ രാഗവേന്ദ്ര നാല്‍പ്പതിനായിരത്തിനടുത്ത് വോട്ടിന് കഷ്ട്ടിച്ച് വിജയിച്ച് കയറി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന വിലയിരുത്തിയ തിരഞ്ഞെടുപ്പിലാണ് ബിജെപിയ്ക്ക് സിറ്റിങ്ങ് സീറ്റ് പോലും കൈവിടേണ്ടി വന്നത്.

ഇതോടെ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അംഗസഖ്യ 49 ആയി.കര്‍ണ്ണാടക നിയമസഭ ഉപതിരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് സമ്പൂര്‍ണ്ണ പരാജയം ഏറ്റ് വാങ്ങേണ്ടി വന്നു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഭാര്യ സുനിത കുമാരസ്വാമി രാമനഗറില്‍ ഒരു ലക്ഷം വോട്ടിന് വിജയിച്ചു.

ഇതോടെ ഭാര്യയും ഭര്‍ത്താവും കര്‍ണ്ണാടക നിയമസഭയില്‍ ഉണ്ടാകും. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി വോട്ടിങ്ങിന് രണ്ട് ദിവസം മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ജാംഖണ്ഡി മണ്ഡലവും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം നിലനിറുത്തി. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രൂപീകൃതമായ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യം.രാജ്യത്ത് മതേതര മുന്നണി രൂപീകരിക്കുന്നതിന്റെ മാതൃകയായും കര്‍ണ്ണാടക സഖ്യ വിജയത്തെ പ്രതിപക്ഷം കാണുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News