സംഘപരിവാർ ലക്ഷ്യം ശബരിമലയുടെ പവിത്രതയല്ല മറിച്ച് കലാപമുണ്ടാക്കലാണ്; പൊലീസ് തികഞ്ഞ സംയമനത്തോടെ കൈകാര്യം ചെയ്തത് കൊണ്ടാണ് പ്രശ്നങ്ങൾ ഇല്ലാതിരുന്നതെന്നും മുഖ്യമന്ത്രി

ശബരിമലയിൽ ആർ എസ് എസ് നേതാക്കളും പ്രവർത്തകരും ആചാരലംഘനം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ . നേതാക്കൾ ഇരുമുടി കെട്ടില്ലാതെ പതിനെട്ടം പടി കയറിയപ്പോൾ എവിടെപ്പോയി ആർ എസ് എസ് പറയുന്ന ആചാരമെന്നും മുഖ്യമന്ത്രി ചോദിച്ചു.

സംഘപരിവാർ ലക്ഷ്യം ശബരിമലയുടെ പവിത്രതയല്ല മറിച്ച് കലാപമുണ്ടാക്കലാണ് . പൊലീസ് തികഞ്ഞ സംയമനത്തോടെ കൈകാര്യം ചെയ്തത് കൊണ്ടാണ് പ്രശ്നങ്ങൾ ഇല്ലാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു .

ശബരി മലയിൽ ആർ എസ് എസ് നേതാക്കൾ നടത്തിയ ആചാര ലംഘനത്തെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത് . ഇരുമുടിക്കെട്ടില്ലാതെ പടി കയറിയപ്പോൾ നിങ്ങളുടെ ആചാരം എവിടെ പോയി എന്ന് മുഖ്യമന്ത്രി ചോദിച്ചു.

എന്ത് കൊണ്ട് നിങ്ങൾ മുറ ലംഘിച്ചു. ആർ എസ് എസിന് ശബരിമലയുടെ പവിത്രത നില നിർത്തലല്ല ഉദ്ദേശ്യം മറിച്ച് കലാപഭൂമി ആക്കലാണ്.

അതിന്റെ ഭാഗമായാണ് പേരക്കുട്ടിക്ക് ചോറ് കൊടുക്കാൻ വന്ന 52 വയസുള്ള അമ്മുമായ അക്രമിച്ചത്. തികഞ്ഞ സംയമനത്തോടെയുള്ള നിലപാട് പൊലീസ് സ്വീകരിച്ചത് കൊണ്ടാണ് വലിയ കുഴപ്പങ്ങളിലില്ലാതായത്. ശബരിമല സന്നിധിയെന്ന പരിമിതി പൊലീസിന് ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീധരൻ പിള്ളയോട് നിയമോപദേശം തേടിയില്ലെന്ന തന്ത്രിയുടെ പ്രതികരണം നന്നായി . ആരാധനാലയങ്ങളുടെ കാര്യത്തിൽ തന്ത്രി സമൂഹത്തിനുള്ള അംഗീകാരത്തെ മാനിക്കുന്നു.

എന്നാൽ ആരാധനാലയങ്ങളുടെ താൽപര്യം സംരക്ഷിക്കലാണ് പ്രധാനം . ആരാധനാലായ ങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരുടെ കയ്യിലെ കരു ആകരുതെന്നും മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ ഓർമിപ്പിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന വിശദീകരണ പൊതു യോഗത്തിൽ പതിനായിരങ്ങളാണ് അണി ചേർന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News