മലബാറിന്‍റെ കായിക സ്വപ്നങ്ങള്‍ക്ക് കുതിപ്പേകാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സ്വന്തം സിന്തറ്റിക്ക് ട്രാക്ക്

കായിക കുതിപ്പിന് കരുത്തേകി കണ്ണൂർ സർവകലാശാല മാങ്ങാട്ട്പറമ്പ് ക്യാംപസിൽ സിന്തറ്റിക് ട്രാക്ക് തുറന്നു. ആറര കോടി രൂപ ചിലവഴിച്ച നാലര ഏക്കർ ഭൂമിയിലാണ് ട്രാക്ക് നിർമിച്ചത്.വടക്കേ മലബാറിലെ ആദ്യത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കാണിത്.

രണ്ടു വർഷം കൊണ്ടാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കിന്റെ നിർമാണം പൂർത്തിയാക്കിയത്.രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കാൻ സൗകര്യമുള്ള തരത്തിൽ ആധുനിക രീതിയിലാണ് ട്രാക്ക് നിർമിച്ചിരിക്കുന്നത്.

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാംപസിൽ നിർമിച്ച സിന്തറ്റിക് ട്രാക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കായിക മേഖലയുടെ കുതിപ്പിന് സർക്കാർ എല്ലാ പ്രോത്സാഹനവും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായി. മുഖ്യ അതിഥിയായി എത്തിയ ഒളിമ്പ്യൻ ഷൈനി വിൽസന് സർവകലാശാലയുടെ ഉപഹാരം മുഖ്യമന്ത്രി കൈമാറി. സിന്തറ്റിക് ട്രാക്കിലെ ആദ്യ മത്സരം കണ്ണൂർ സർവകലാശാല മീറ്റിനോട് അനുബന്ധിച് ഈ മാസം 10,11 തീയതികളിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here