വായുമലിനീകരണം വര്‍ദ്ധിക്കുന്നു; കൃത്രിമ മ‍ഴപെയ്യിക്കാനൊരുങ്ങി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ദില്ലിയില്‍ വായുമലീനീകരണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ നീക്കം. ദീപാവലിക്ക് ശേഷമാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൃത്രിമ ബോര്‍ഡ് മഴ പെയ്യിക്കാന്‍ ഒരുങ്ങുന്നത്. മഴ പെയ്യിച്ച് അന്തരീക്ഷത്തിലെ മാലിന്യത്തിലെ അളവ് കുറയ്ക്കാം എന്നാണ് കണക്ക് കൂട്ടല്‍

രാജ്യത്ത് ഏറ്റവും മലിനീകരണം കൂടിയ നഗരമായ ദില്ലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വായുമലിനീകരണനിരക്കാണ് രേഖപ്പെടുത്തിയത്.

ദീപാവലി ആഘോഷങ്ങള്‍ കഴിയുന്നതോടെ വായു മലിനീകരണത്തിന്റെ തോത് വീണ്ടും ഉയരും. ഈ സാഹചര്യത്തിലാണ് അന്തരീക്ഷത്തിലെ മാലിന്യത്തിലെ അളവ് കുറയ്ക്കാന്‍ ലക്ഷ്യം വച്ച് കൃത്രിമ മഴ പെയ്യിക്കാനുള്ള തീരുമാനം.

ക്ലൗഡ് സീഡിംഗിലൂടെയാണ് മഴ പെയ്യിക്കുക. സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ്,ഉപ്പ്, തുടങ്ങിയവ മേഘങ്ങള്‍ക്ക് മുകളില്‍ വിതറി അവയുടെ ഭാരം കൂട്ടി മഴ പെയ്യിക്കുന്നതാണ് രീതി.

മഴയോ മഞ്ഞുവീഴ്ചയോ ക്ലൗഡ് സീഡിംഗിലൂടെ ഉണ്ടാകും. ക്ലൗഡ് സീഡിംഗുമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് കാണ്‍പൂര്‍ ഐഐടി, ഇന്ത്യന്‍ കാലാവസ്ഥ പഠനവിഭാഗം എന്നിവരുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മലിനീകരണ ബോര്‍ഡ് വ്യക്തമാക്കി.

മഴ പെയ്യിക്കാനുള്ള അനുകൂല കാലവസ്ഥയ്ക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രമലിനീകരണബോര്‍ഡ് അധികൃതര്‍ പറഞ്ഞു. അതേസമയം മലിനീകരണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ ദീപാവലി ആഘോഷങ്ങള്‍ കടുത്ത നിയന്ത്രണത്തിലാണ്.
ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് ദില്ലിയില്‍ കടുത്ത നിയന്ത്രണങ്ങളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News