അന്ന് സൂര്യ പ്രൊപ്പോസ് ചെയ്തു; ഞാന്‍ ഉടനെ സമ്മതമറിയിച്ചു; പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ജ്യോതിക – Kairalinewsonline.com
ArtCafe

അന്ന് സൂര്യ പ്രൊപ്പോസ് ചെയ്തു; ഞാന്‍ ഉടനെ സമ്മതമറിയിച്ചു; പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ജ്യോതിക

കുടുംബജീവിതത്തെക്കുറിച്ചും, സൂര്യയുമായുള്ള വിവാഹത്തേക്കുറിച്ചും തുറന്നുപറഞ്ഞ് ജ്യോതിക

മികച്ച ക‍ഥാപാത്രങ്ങള്‍ കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ്, ജ്യോതിക. നടന്‍ സൂര്യയെ വിവാഹം ചെയ്ത് സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും, വീണ്ടും ചലച്ചിത്ര ലോകത്തേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് താരം. തമി‍ഴിലെ ബെസ്റ്റ് ജോഡികളില്‍ ഒന്നാണ് ഇരുവരും.

സിനിമയില്‍ ഇരുവരും തമ്മിലുണ്ടായിരുന്ന കെമിസ്ട്രി ജീവിതത്തിലുമുണ്ട്. സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയ ജ്യോതിക, തന്‍റെ കുടുംബജീവിതത്തെക്കുറിച്ചും, സൂര്യയുമായുള്ള വിവാഹത്തേക്കുറിച്ചും തുറന്നുപറയുകയാണ്.

സൂര്യയാണ് ആദ്യമായി ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞത്.  എന്നെ ഇഷ്ടമാണോയെന്ന് തിരിച്ചു ചോദിച്ചു,   പെട്ടെന്ന് തന്നെ  അതേയെന്ന് വ്യക്തമാക്കി.  വീട്ടില്‍ പറഞ്ഞ ശേഷം അടുത്തമാസത്തിലായിരുന്നു വിവാഹം. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്.

പത്തു വര്‍ഷം കൊണ്ട് ഏറെ പണമുണ്ടാക്കിയെങ്കിലും ഷൂട്ടിങ്ങ് ഞാന്‍ മടുത്തിരുന്നു. ഇപ്പോള്‍ സന്തോഷവതിയാണെന്നും താരം വ്യക്തമാക്കി.

 

To Top