ശബരിമലയുവതീ പ്രവേശനം; സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കും: എ പത്മകുമാർ

ശബരിമലയുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ. വിഷയത്തിൽ സുപ്രീം കോടതി ആവശ്യപെട്ടാൽ റിപ്പോർട്ട് നൽകുമെന്നും പത്മകുമാർ പറഞ്ഞു.

അതേസമയം താൻ ശബരിമലയിൽ ആചാരലംഘനം നടത്തിയിട്ടില്ലെന്നും പടിപൂജഎന്ന ചടങ്ങുമായി ബന്ധപ്പെട്ട് തന്ത്രി ആവശ്യപ്പെട്ടിട്ടാണ് പതിനെട്ടാം പടി ചവിട്ടിയതെന്നും ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് പറഞ്ഞു.

ശബരിമലയുവതീ പ്രവേശന വിഷയത്തിൽ പുനപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ പറഞ്ഞു. ശബരിമല തന്ത്രിയും ശ്രീധരൻ പിളളയും തമ്മിലുള്ള ഫോണ്‍സംഭാഷണത്തെകുറിച്ച് അന്വേഷിക്കേണ്ടതുണ്ട് അക്കാര്യവും കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് ആചാരലംഗനം നടത്തിയതുമയി ബന്ധപ്പെട്ട് വിശദീകരണം നൽകി. താൻ ശബരിമലയിൽ ആചാരലംഘനം നടത്തിയിട്ടില്ലെന്നും പടിപൂജ എന്ന ചടങ്ങുമായി ബന്ധപ്പെട്ട് തന്ത്രി ആവശ്യപ്പെട്ടിട്ടാണ് പതിനെട്ടാം പടി ചവിട്ടിയത്.

എന്നാൽ ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി നടത്തിയത് ആചാരലംഘനം ആണെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലകാലത്തെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വംബോർഡ് ആസ്ഥാനത്ത് ഇന്നും നാളയുമായി യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News