സ്വവര്‍ഗാനുരാഗികളായ മൂന്നു യുവാക്കളുടെ പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മൂന്നു യുവാക്കളില്‍ ഒരാളാണ് കൊല്ലപ്പെട്ടത്.
ഇവര്‍ പ്രണയത്തിലായതും ഇന്‍സ്റ്റ വഴിയായിരുന്നു. മുംബൈയിലാണ് സംഭവം. 25 വയസുകാരനായ പാര്‍ത്ഥ് റാവലിനെയാണ് മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. തങ്ങളുടെ പ്രണയത്തിന് പാര്‍ത്ഥ് തടസമാണെന്ന് കണ്ടായിരുന്നു നീക്കം.
ഇയാളെ ഗുരുതര പരിക്കുകളോടെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ മതിയായ ചികിത്സ തേടാതെ ആശുപത്രി വിട്ട യുവാവ് മരിക്കുകയായിരുന്നു.മുഹമ്മദ് ആസിഫ് എന്ന യുവാവിനെ പാര്‍ത്ഥ് റാവലും ധവാലും ഒരുപോലെ പ്രണയിച്ചു. എന്നാല്‍ ഇവര്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here