കഞ്ചാവുമായി രണ്ടു യുവാക്കൾ നാദാപുരത്ത് പോലീസ് പിടിയിൽ

ആന്ധ്രയിൽ നിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ എണ്ണൂറ് ഗ്രാം (2.800) കഞ്ചാവുമായി രണ്ട് യുവക്കളെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഇരിങ്ങണ്ണൂർ സ്വദേശി പാറേക്കാട്ടിൽ മണികണ്ഠൻ 22 ,തൃശ്ശൂർ ജില്ലയിലെ കാരിക്കാട്ട് സ്വദേശി എറുകാട്ടിൽ വിഷ്ണു 24 എന്നിവരെയാണ് നാദാപുരം എസ് ഐ പ്രജീഷും സംഘവും അറസ്റ്റ് ചെയ്തത് .

ബുധനാഴ്ച പകൽ മൂന്ന് മണിയോടെ കല്ലാച്ചി കുമ്മംങ്കോട് റോഡിവെച്ചാണ് പ്രതികൾ പോലീസ് പിടിലായത്. വടകര ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ കഞ്ചാവുമായി കല്ലാച്ചി കുമ്മങ്കോട് വാണിയൂർ റോഡിലൂടെ നടന്നു പോകുന്നതിനിടയിലാണ് യുവാക്കളെ പോലീസ് പിടികൂടിയത്.

ജില്ല പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ ദിവസങ്ങളായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. മണികണ്ഠന്റെ ബന്ധു ഷൈജു കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ കഞ്ചാവുമായി പോലിസ് പിടിയിലായിരുന്നു.

ഷൈജുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് യുവാക്കളുടെ കഞ്ചാവ് കടത്തിനെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. പ്രതികളെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. ഇവരെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here