ഒന്നാം റാങ്കുകാരിയ്ക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയുടെ സമ്മാനം ലാപ്ടോപ്പ്; ഇംഗ്ലീഷിൽ സ്വന്തം പേര് ടൈപ്പ് ചെയ്ത് കാർത്ത്യായനിയമ്മ

സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയിൽ 97-ം വയസ്സിൽ 98 മാർക്ക് വാങ്ങി ഒന്നാം റാങ്ക് നേടിയ ആലപ്പുഴയിലെ കാർത്ത്യായനി അമ്മയ്ക്ക് പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ലാപ്ടോപ്പ് വാങ്ങി നൽകി.

കാർത്യായനി അമ്മയെ അനുമോദിക്കാൻ വീട്ടിലെത്തിയ മന്ത്രി, നേരത്തെ തന്നെ കമ്പ്യൂട്ടർ പഠിക്കണമെന്ന ആഗ്രഹം അറിയിച്ചിരുന്ന കാർത്ത്യായനിയമ്മയ്ക്ക് ഒരു ലാപ്ടോപ്പ് വാങ്ങി സമ്മാനിക്കുകയായിരുന്നു. ലാപ് ടോപ്പ് കിട്ടിയ ഉടൻ തന്നെ കാർത്യായനി അമ്മ ഇംഗ്ലീഷിൽ തന്റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു.

അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് കാർത്ത്യായനി അമ്മ പങ്കുവച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ, SIET ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News