ജനങ്ങളെ തെരുവിലിറക്കിയ നോട്ടു നിരോധനത്തിന് രണ്ടു വര്‍ഷം; പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷ കക്ഷികള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു.കള്ളപണം പിടിക്കാനെന്ന് പേരില്‍ 2016 നവംബര്‍ എട്ടിന് രാത്രിയാണ് രാജ്യത്ത് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നിരോധിച്ചത്. കോണ്‍ഗ്രസ് രാജ്യവ്യാപകമായി കരിദിനമാചരിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ തകര്‍ത്ത് കളഞ്ഞ നോട്ട് നിരോധത്തിന് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കും.ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ നിയമപ്രാമ്പല്യം ഇല്ലാതാക്കിയ പ്രഖ്യാപനം 2016 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നടത്തുമ്പോള്‍ അത് രാജ്യത്തിന് ഇത്രയേറെ ദോഷം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

2016-17 സാമ്പത്തിക വര്‍ഷം ജിഡിപി കുത്തനെ ഇറങ്ങി. മൈക്രോ-ചെറുകിട വ്യവസായങ്ങള്‍ പലതും പൂട്ടിപോയി. ഖജനാവ് കാലിയായ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനത്തിലാണ് ഇപ്പോള്‍ കണ്ണ് വച്ചിരിക്കുന്നത്.

സമീപ കാല ചരിത്രത്തിലാദ്യമായി ആര്‍ബിഐ ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലുള്ള പരസ്യമായ വിഴുപ്പലക്കിലെത്തി.നിരോധിച്ച നോട്ടുകളില്‍ 96 ശതമാനവും തിരിച്ചെത്തിയത് മോദിയുടെ പ്രതീക്ഷകള്‍ തെറ്റിച്ചു.

കള്ളപണം തിരികെ വരില്ലെന്ന് മുന്‍ അവകാശ വാദങ്ങള്‍ പലതും സര്‍ക്കാരിന് തിരിച്ചെടുക്കേണ്ടി വന്നു. രണ്ടാം വാര്‍ഷിക ദിനം രാജ്യവ്യാപകമായി കരിദിനമായി കോണ്‍ഗ്രസ് ആചരിക്കും.മറ്റ് പ്രതിപക്ഷ പാര്‍ടികളും വിവിധ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News