മിസ് ഏഷ്യ 2018 മത്സരങ്ങളിൽ നവംബർ 10ന് കൊച്ചിയിൽ ആരംഭിക്കും. 23 രാജ്യങ്ങളിൽനിന്നുള്ള 23 സുന്ദരിമാർ. ഇവരാണ് നവംബർ 10ന് നടക്കുന്ന മിസ് ഏഷ്യാ 2018ൽ മാറ്റുരയ്ക്കാൻ പോകുന്നത്. ഏഷ്യയിലെയും യുറേഷ്യയിലേയും സൗന്ദര്യവും ആത്മവിശ്വാസവും ചിന്താശക്തിയുള്ള യുവതികളെ കണ്ടെത്താനായി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരം ആണ് മിസ് ഏഷ്യാ 2018.

മിസ് ക്വീൻ ഓഫ് ഇന്ത്യ ജേതാവ് സിമ്രൻ മൽഹോത്രയാണ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. നാഷണൽ കോസ്റ്റ്യൂം ബ്ലാക്ക് തീം റൗണ്ട് വൈറ്റ് ഗൗൺ എന്നിങ്ങനെ മൂന്ന് റൗണ്ടുകൾ ഉള്ള മത്സരത്തിന്റെ ഗ്രൂമിംഗ് സെഷൻ നവംബർ മൂന്നിനാണ് കൊച്ചിയിൽ നടന്നത്.

dav

അമിത ശരീര പ്രദർശനത്തിന് പ്രാധാന്യം നൽകുന്ന ബിക്കിനി റൗണ്ട് പൂർണമായും ഒഴിവാക്കി കൊണ്ടാണ് മിസ് ഏഷ്യ 2018 മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരം ലോകരാഷ്ട്രങ്ങൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ടൂറിസം വികസനവും പ്രമോഷനും ലക്ഷ്യമാക്കിയാണ് മിസ്സ് ഏഷ്യ 2018 കേരളത്തിൽ നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു.

വിജയ് ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള വ്യക്തിയാണെങ്കിൽ മിസ് ഏഷ്യ പുരസ്കാരവും യുറേഷ്യ നിന്നുള്ള വ്യക്തിയാണെങ്കിൽ മിസ്സ് ഏഷ്യ ഗ്ലോബൽ പുരസ്കാരവുമാകും നൽകുക. ഇതിനുപുറമേ മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ ഹെയർ, തുടങ്ങി വിവിധ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ മിസ്സ് ഏഷ്യ 2018ലെ മത്സരാർത്ഥികളെ കാത്തിരിക്കുന്നുണ്ട്.