നെയ്യാറ്റിൻക്കര സനൽ കൊലപാതക്കേസില്‍, ഡിവെെഎസ്പി ഹരികുമാറിനെതിരായ അന്വേഷണച്ചുമതല ക്രെെംബ്രാഞ്ച് എസ് പി, കെ എം ആന്‍റണിക്ക് നല്‍കി ഉത്തരവായി.

സംഭവത്തിന് പിന്നാലെ ഒ‍‍ളിവിൽ പോയ ബി.ഹരികുമാറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. മരിച്ച സനലിനെ ആശുപത്രിയില്‍എത്തിക്കുന്നതില്‍ വീ‍ഴ്ച്ച വരുത്തിയ പൊലീസുകാരനെ സസ്പന്‍റ് ചെയ്യ്തു.9.45 ന് അപകടം ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിക്കുന്നത് രാത്രി 11 ന് ശേഷം മാത്രമാണ്.

തിരുവനന്തപുരം റൂറല്‍ എസ് പി ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു.നെയ്യാറ്റിൻക്കര സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഷിബു ,സജീഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

അതിനിടെ, സനലിനെ ആശുപത്രിയിൽ കൊണ്ട് പോകാൻ വൈകിയ സംഭവത്തിൽ അന്വേഷണം എസ്.ഐയിലേക്കും വ്യാപിപ്പിക്കുന്നു..എസ് .ഐ സംഭവ സ്ഥലത്ത് തുടർന്ന ശേഷം പോലീസുകാരെ മാത്രം വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ച സംഭവത്തിൽ വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കും.  DySP ഹരികുമാറിന്റെ സർവ്വീസ് റിവോൾവർ എവിടെയെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

സർവ്വീസ് റിവോൾവറുമായിട്ടാണ് ഹരികുമാർ രക്ഷപ്പെട്ടതെന്നുള്ള അഭ്യൂഹം  നില നില്‍ക്കുന്നുണ്ട്.   ഹരികുമാറിന് ആയുധം കൈവശം വെക്കാൻ അധികാരം ഉണ്ട് . പിസ്റ്റൾ വീട്ടീൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഹരികുമാറിന്റെ കല്ലമ്പലത്തിലെ വീട് ഒരിക്കൽ കൂടി പരിശോധിക്കും.

ക‍ഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സനൽകുമാർ എന്ന യുവാവ് വാഹനമിടിച്ച് മരിച്ചത്. dySP ബി.ഹരികുമാറുമായി വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ വാഹനമിടിച്ച് മരിക്കുകയായിരുന്നു .

വാക്ക് തർക്കത്തിനിടെ സനലിനെ ഹരികുമാറ് പിടിച്ച് തള്ളുകയായിരുന്നു. തുടർന്ന് വാഹനമിടിച്ച്‌ മരിച്ചെന്നാ ണ് കേസ്. നെയ്യാറ്റിൻക്കര DySP യാണ് ഹരികുമാര്‍. സനൽകുമാറിനെ മനപ്പൂർവ്വം തള്ളിയിടുകയായിരുന്നുവെന്ന്‌ നാട്ടുകാർ ആരോപിക്കുന്നു.