കര്‍ഷകര്‍ ആശങ്കയില്‍; അജ്ഞാത രോഗത്തെ തുടര്‍ന്ന് ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

അജ്ഞാത രോഗത്തെ തുടര്‍ന്ന് ആടുകള്‍ കൂട്ടമായി ചത്ത് തുടങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ് മറയൂരിലെ ആദിവാസി കുടുംബത്തില്‍പ്പെട്ട കര്‍ഷകര്‍‍.

ചുരക്കുളം ആദിവാസി കുടിയിലും സമീപ പ്രദേശങ്ങളിലുമായി പത്ത് ദിവസത്തിനിടെ ഇരുനൂറിലധികം ആടുകളാണ് ചത്തൊടുങ്ങിയത്.

ചുരക്കുളം ആദിവാസി കുടിയിലും സമീപ പ്രദേശങ്ങളായ പൊങ്ങംപള്ളി, പുതുവെട്ട് എന്നിവിടങ്ങളിലും നിരവധി ആടുകളാണ് കൂട്ടമായി ചത്തത്. ‍

ചുരക്കുളത്ത് മാത്രം കാളിയപ്പന്‍റെ 48 ആടുകളും , രാജുവിന്‍റെ 40, മുരുകന്‍റെ 20, ലക്ഷ്മണന്‍റെ 16, മണി, ശാന്ത, ഈശ്വരി മണി എന്നിവരുടെ 15 വീതം ആടുകളും ഉള്‍പ്പെടെ 197 ആടുകളാണ് ചത്തിരിക്കുന്നത്.

ആടുകള്‍ കൂട്ടത്തോടെ ചാകുന്നതിനാല്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട അവസ്ഥയിലാണ് കര്‍ഷകര്‍‍. കടുത്ത പനിയും വയറിളക്കവുമാണ് രോഗ ലക്ഷണങ്ങള്‍.

മറയൂര്‍ മൃഗാശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങിക്കൊടുക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് ഇവര്‍ പറയുന്നു.
സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആടുകള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News