വിശ്വാസത്തെ ഭ്രാന്താക്കി കേരളത്തെ ഭ്രാന്താലയമാക്കാനാണ് സംഘപരിവാർ ശ്രമം: കോടിയേരി ബാലകൃഷ്ണന്‍

ശബരിമലയിൽ വിശ്വാസത്തെ ഭ്രാന്താക്കി കേരളത്തെ ഭ്രാന്താലയമാക്കാനാണ് സംഘപരിവാർ ശ്രമമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

മൂന്നര കോടി ജനമുള്ള കേരളത്തിൽ രണ്ട് ലക്ഷം പേർ മാത്രമാണ് സമരത്തിൽ പങ്കെടുത്തത്. തെരഞ്ഞെടുപ്പിൽ തോൽക്കുമോ ജയിക്കുമോ എന്നു നോക്കിയല്ല സി പി ഐ എം നിലപാട് സ്വീകരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. DYFIയുടെ നവോത്ഥാനസദസ്സിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

നാം ഒന്നാണ് കേരളം മതേതരമാണ് എന്ന DYFIയുടെ ഒാർമ്മപ്പെടുത്തലിലാണ് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശബരിമലയിലെ സി.പി.ഐ(എം) നിലപാട് വീണ്ടും വ്യക്തമാക്കിയത്.

വിശ്വാസത്തെ ഭ്രാന്താക്കി കേരളത്തെ ഭ്രാന്താലയമാക്കാനാണ് സംഘപരിവാർ ശ്രമം. മൂന്നര കോടി ജനമുള്ള കേരളത്തിൽ രണ്ട് ലക്ഷം പേർ മാത്രമാണ് നാമജപ സമരത്തിൽ പങ്കെടുത്തത്. നാമജപം നടത്തിയാൽ വിധി മാറില്ലെന്നും കോടിയേരി വ്യക്തമാക്കി.

ഇതിൽ പരിഹാരം കാണണമെന്ന് BJP ക്കില്ലെന്നും രാമക്ഷേത്ര നിർമാണം പോലെ സ്ത്രീ പ്രവേശനവും നിർത്താനാണ് ബി ജെ പി ക്ക് താത്പര്യമെന്നും കോടിയേരി കൂട്ടിചേർത്തു. DYFI യുടെ നവോത്ഥാന സദസ്സിന്‍റെ ഭാഗമായി ജ്വാല തെളിയിച്ചു. ഒപ്പം മതേതരത്വത്തിന്‍റെ പ്രതിജ്ഞയുമെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here